വത്തിക്കാൻ സിറ്റി: നോമ്പിന്റെ നാളുകളിൽ വൈദികനില്ലാതെ എങ്ങനെ അനുരജ്ഞന കൂദാശ നടത്താമെന്ന് വിശദീകരിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തോട് നേരിട്ട് പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് പിതാവിലേയ്ക്ക് മടങ്ങിച്ചെല്ലണമെന്നും സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. കൊറോണ വൈറസിനെതുടർന്ന് ആത്മീയജീവിതം നയിക്കുന്നതിന് വിശ്വാസീസമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ മാനിച്ച് സംസാരിക്കുകയായിരുന്നു പാപ്പ.
ഒരു വൈദികനില്ലാതെ എങ്ങനെ അനുരജ്ഞനപ്പെടുമെന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത്. അനുരജ്ഞനകൂദാശ സ്വീകരിക്കാൻ വൈദികനില്ലാത്തപക്ഷം നിങ്ങൾ ദൈവത്തോട് സംസാരിക്കണം. സത്യം തുറന്നുപറയണം, പാപ്പ ഉദ്‌ബോധിപ്പിച്ചു. മുഴുവൻ ഹൃദയത്തോടുംകൂടെ പശ്ചാത്താപത്തോടെ മാപ്പപേക്ഷിക്കണം. സാഹചര്യങ്ങൾ മാറുമ്പോൾ കുമ്പസാരിക്കുമെന്ന് ദൈവത്തിന് വാക്കുനൽകുകയും ചെയ്യണം. ഇങ്ങനെയാണ് വൈദികനെ ലഭ്യമല്ലാത്ത അവസരത്തിൽ കുമ്പസാരം നടത്തേണ്ടതെന്നും പാപ്പ പറഞ്ഞു.
തത്സമയം ദൈവത്തിന്റെ കൃപ നിങ്ങളിലേയ്ക്ക് ഒഴുകുമെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒപ്പം കൊറോണ ബാധിച്ചുള്ള മരണനിരക്ക് കൂടുതലായിട്ടുള്ള ഇറ്റലിയിലെ ബെർഗാമോ പ്രദേശത്തെ വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *