Follow Us On

06

April

2020

Monday

കോവിഡ് 19: ഇറാനുവേണ്ടി പാപ്പയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഷിയാ പുരോഹിതൻ

കോവിഡ് 19: ഇറാനുവേണ്ടി പാപ്പയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഷിയാ പുരോഹിതൻ

ടെഹ്‌റാൻ: കൊറോണ വൈറസ് ഇറാനിലും വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ ഇറാന്റെ മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഷിയാ സമൂഹത്തിലെ മുതിർന്ന പുരോഹിതൻ ആയത്തൊള്ള സയദ് മൊസ്തഫ മൊഹാഖേ ദാമാദ്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ, ഉപരോധങ്ങൾ പിൻവലിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് ‘ഇറാൻ അക്കാദമി ഓഫ് സയൻസ് ഇസ്ലാമിക് സ്റ്റഡീസ്’ വിഭാഗം തലവൻകൂടിയായ ആയത്തൊള്ള പാപ്പയ്ക്ക് കത്ത് അയച്ചത്.

ഇറാനി ജനതക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാൻ ഉപരോധങ്ങൾ പിൻവലിക്കേണ്ടത് അത്യാവശ്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചത്. ‘അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കാരണം ആവശ്യമായ വൈദ്യസഹായം പോലും ഇറാനിൽ ലഭ്യമല്ല. ഉപരോധങ്ങൾ ഇറാൻ ജനതയുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. വിഷയത്തിൽ ഇടപെടുന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിശ്വപ്രതീകമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യത്വപരമായ പ്രവർത്തിയാണെന്ന് മനസിലാക്കുന്നു,’ കത്തിൽ ആയത്തൊള്ള ചൂണ്ടിക്കാട്ടി.

ബെനഡിക്ട് 16-ാമൻ പാപ്പ 2010 ഒക്ടോബറിൽ വിളിച്ചുചേർത്ത മധ്യപൂർവേഷ്യയെ സംബന്ധിച്ച പ്രത്യേക സിനഡിൽ പങ്കെടുത്ത മുസ്ലീം നേതാക്കളിൽ ഒരാളുമാണ് ആയത്തൊള്ള.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?