Follow Us On

09

August

2020

Sunday

നിസ്‌കോര്‍ട്ടില്‍ ദേശീയ മാധ്യമ സെമിനാര്‍

നിസ്‌കോര്‍ട്ടില്‍ ദേശീയ മാധ്യമ സെമിനാര്‍

വൈശാലി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ (നിസ്‌കോര്‍ട്ട്) നേതൃത്വത്തില്‍ ദേശീയ മാധ്യമ സമ്മേളനം നടത്തി.

പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായിരുന്നു സമ്മേളനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ വൈശാലിയില്‍ പ്രവര്‍ത്തിക്കുന്ന നിസ്‌കോര്‍ട്ട് സിബിസിഐയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

എന്‍ഡിടിവിയിലെ ടിവി ഷോയായ ‘വി ദ പീപ്പിള്‍’ അവതാരകയും സീനിയര്‍ എഡിറ്ററുമായ സാറാ ജേക്കബ് രണ്ട് ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിട്ട് സത്യത്തിനായി നിലകൊള്ളണമെന്ന് അവര്‍ മാധ്യമ വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.

സിഗ്‌നിസ് ഇന്ത്യ പ്രസിഡന്റ് ഫാ. സ്റ്റാന്‍ലി കോഴിച്ചിറയുടെ നേതൃത്വത്തില്‍ മീഡിയ കോണ്‍ഫ്രന്‍സിനെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്, സ്പീക്ക് ഫോര്‍ ചേഞ്ച് ഫൗണ്ടേഷന്റെ സ്ഥാപക എഡിറ്റര്‍ ആര്‍.ജെ. സിമ്രാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?