Follow Us On

22

September

2020

Tuesday

ആശങ്ക പടർത്തുന്ന ‘കൊറോണ’യ്ക്ക് ഒരു മറുവശമുണ്ട്; നാല് ചിന്തകൾ പങ്കുവെച്ച് യു.എസ് ജേർണലിസ്റ്റ്

ആശങ്ക പടർത്തുന്ന ‘കൊറോണ’യ്ക്ക് ഒരു മറുവശമുണ്ട്; നാല് ചിന്തകൾ പങ്കുവെച്ച് യു.എസ് ജേർണലിസ്റ്റ്

ക്രിസ്റ്റി എൽസ

ഭീതിയും ആശങ്കയും പടർത്തി പടർന്നുപിടിക്കുന്ന ‘കൊറോണ വൈറസ്’ നമ്മോട് മറ്റെന്തെങ്കിലും പറയാതെ പറയുന്നുണ്ടോ? ജീവിതത്തിരക്കുകളുമായി പരക്കംപാഞ്ഞ് ഓടുന്ന നാം ഓരോരുത്തരും ഇക്കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും. എന്തായാലും, ക്രിസ്ത്യൻ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘ഫെയ്ത്ത്‌വയർ’ ലേഖകൻ ട്രെ ഗോയിൻസ് ഫിലിപ്പ്‌സ് അക്കാര്യം ചിന്തിച്ചു. കൊറോണാക്കാലം നമ്മുടെ വിശ്വാസജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കക്കാരനായ അദ്ദേഹത്തിന്റെ കണ്ടെത്തൽ!

‘കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും താൻ കൊറോണയുമായി ബന്ധപ്പെട്ട വാർത്തകളുടെ ലോകത്തായിരുന്നു. വേദനനിറഞ്ഞ ആ വാർത്തകൾ തന്നെ വല്ലാതെ നിരാശനാക്കിയിരുന്നു. പെട്ടന്നാണ് ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന പ്രതിസന്ധികൾക്കും വേദനകൾക്കും മറ്റു ചില വശങ്ങൾ കൂടിയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്,’ അദ്ദേഹം വ്യക്തമാക്കി.

കൊറോണാക്കാലം ട്രെ ഗോയിൻസ് ഫിലിപ്പ്‌സിനോട് പറയാതെ പറഞ്ഞ നാലു കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ? അക്കാര്യങ്ങൾ അദ്ദേഹംതന്നെ പങ്കുവെക്കും:

ദൈവം ‘സർപ്രൈസ്ഡ്’ അല്ല. എന്തുകൊണ്ടെന്നാൽ..

കൊറോണ എന്ന മഹാമാരി ലോകമൊട്ടാകെ വ്യാപിക്കുന്നതിൽ സർവശക്തനായ ദൈവത്തിന് ഒട്ടും അതിശയോക്തിയില്ല എന്നതാണ് ആദ്യത്തെ പാ~ം. എന്തെന്നാൽ ദൈവത്തിന്റെ കരസ്പർശമേൽക്കാത്ത ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കില്ല.

നമ്മുടെ പാപങ്ങളുടെ അനന്തരഫലം ഈ ലോകജീവിതത്തിൽ ഉറപ്പാണ്. കൊറോണ വൈറസ് പാപഫലമാണെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. എങ്കിലും തെറ്റായ ചില പ്രവണതകൾകൊണ്ട് ചിതറിപോയ, തെറ്റിന്റെ വഴിയേപോയ ലോകത്തിനുള്ള ഒരു ഓർമപ്പെടുത്തലാണിതെന്ന് പറയാതിരിക്കാനും വയ്യ.

അൽപ്പം പരിഭ്രാന്തി നല്ലതല്ലേ!

ദൈവത്തിന് മനസറിവുള്ള കാര്യമായതുകൊണ്ടുതന്നെ നാം അൽപ്പം പരിഭ്രാന്തരാകുന്നതിൽ തെറ്റില്ല. കാരണം നമ്മുടെ ഉള്ളിൽ ഭയമുള്ളതുകൊണ്ട് ഈ മഹാമാരിയെ ഏറ്റവും സൂക്ഷമതയോടും ബുദ്ധിപരമായ തീരുമാനങ്ങളോടുംകൂടി മാത്രമേ നാം കൈകാര്യം ചെയ്യൂ.

ദൈവാശ്രയത്വം വർദ്ധിപ്പിക്കണം

ഇനിയും കൊറോണയുമായി ബന്ധപ്പെട്ട് നാം ഓരോ നിമിഷവും അറിയുന്ന വിവരങ്ങൾ പ്രാർത്ഥനയെ മുറുകെപിടിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. എന്തെന്നാൽ കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവത്തിനുമാത്രമേ നമ്മെ ഈ മഹാമാരിയിൽനിന്ന് രക്ഷിക്കാനാകൂ. സർവ്വശക്തനായ ദൈവത്തിൽ നാം അടിയുറച്ച് വിശ്വസിക്കണമെന്നും ഈ കൊറോണാകാലം നമ്മെ ചിന്തിപ്പിക്കുകയാണ്.

ദൈവീകസംരക്ഷണം ഉറപ്പ്

ഏറ്റവും ഒടുവിൽ ഏതു സാഹചര്യത്തിലും ദൈവം നമ്മെ കൈവെടിയില്ല എന്നുകൂടി ഓർമിപ്പിക്കുകയാണ് ഈ കൊറോണകാലം. എത്ര സഹനങ്ങളുടെ നടുവിലും ദൈവം നമ്മെ ഒറ്റപ്പെടുത്തില്ലെന്നത് നമുക്ക് അറിവുള്ളതുമാണ്. ഏതു പ്രതിസന്ധിയിലും മഹാമാരിയിലും ഏതെങ്കിലും വിധത്തിലെല്ലാം ദൈവത്തിന്റെ അദൃശ്യ സംരക്ഷണം ഇത്തരത്തിൽ സുനിശ്ചിതമാണെന്ന് നാം തിരിച്ചറിയണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?