Follow Us On

06

April

2020

Monday

കുർബാന കഴിഞ്ഞാൽ വാറെൻ അച്ചൻ ആംബുലൻസ് ഡ്രൈവർ; കൈയടി നേടി ഫിലിപ്പൈൻസ് വൈദികൻ

കുർബാന കഴിഞ്ഞാൽ വാറെൻ അച്ചൻ ആംബുലൻസ് ഡ്രൈവർ; കൈയടി നേടി ഫിലിപ്പൈൻസ് വൈദികൻ

ക്യുസോൺ: കൊറോണാ വൈറസ് പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ വീടുകളിൽ ‘ക്വാറന്റൈൻ’ ചെയ്യപ്പെടുമ്പോൾ അവരെ സഹായിക്കാൻ തന്നെക്കൊണ്ട് കടുതൽ എന്തെങ്കിലും ചെയ്യാനാകുമോ? തന്നോടുതന്നെ ഉന്നയിച്ച ഈ ചോദ്യമാണ് ഫിലിപൈൻസിലെ ഇടവക വികാരിയായ ഫാ. വാറെൻ ഫ്രാൻസിസിനെ സർക്കാരിന്റെ ആംബുലൻസ് ഡ്രൈവറുടെ സീറ്റിലെത്തിച്ചത്.

സംശയിക്കേണ്ട, പ്രധാന കർത്തവ്യം കൂദാശാ പരികർമംതന്നെ. ദിവ്യബലി അർപ്പണം കഴിഞ്ഞശേഷമാണ് ആംബുലൻസിന്റെ വളയം അച്ചൻ ഏറ്റെടുക്കുന്നത്. ക്വാറന്റൈൻ ചെയ്യപ്പെടുന്നവരിൽ മരുന്നുകൾ ആവശ്യമുള്ളവർ നിരവധിയുണ്ടെന്നും അത് വാങ്ങാൻ അവർക്ക് സാധിക്കുന്നില്ലെന്നുമുള്ള തിരിച്ചറിവാണ് ഇദ്ദേഹത്തെ സന്നദ്ധപ്രവർത്തനത്തിലേക്ക് നയിച്ചത്.

അവശ്യമരുന്നുകൾ സംഘടിപ്പിച്ച് നൽകാൻ ഭരണകൂടം തയാറാക്കിയ ഹെൽപ്പ് ഡെസ്‌കിനൊപ്പം ചർന്നാണ്, ക്യുസോണിലെ ഔവർ ലേഡി ഓഫ് ഡോളറസ് ദൈവാലയത്തിൽ സേവനം ചെയ്യുന്ന ഫാ. വാറൻ പ്രവർത്തിക്കുന്നത്. ദിവ്യബലി അർപ്പണം കഴിഞ്ഞാൽ, സർക്കാർ ലഭ്യമാക്കിയ റസ്‌ക്യു ആബുലൻസുമായി മരുന്നുകൾ ശേഖരിക്കാൻ ഇദ്ദേഹം ഫാർമസികളിലേക്കിറങ്ങും.

മരുന്നുകളുടെ സ്റ്റോക്കുകൾ പരിമിതമായതിനാൽ ചിലപ്പോഴെല്ലാം തൊട്ടടുത്തുള്ള വലിയ നഗരങ്ങളിലെ ഫാർമസികളിലേക്കും അച്ചൻ വാഹനമോടിക്കും. ചിലപ്പോഴെല്ലാം ആശുപത്രി സേവനത്തിനും അച്ചൻ നിയോഗിതനാകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?