Follow Us On

06

April

2020

Monday

പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനം ഇന്ന്; ഒന്നിച്ച് ഉരുവിടാം, സ്വർഗസ്ഥനായ പിതാവേ…

പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനം ഇന്ന്; ഒന്നിച്ച് ഉരുവിടാം, സ്വർഗസ്ഥനായ പിതാവേ…

വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനം ഇന്ന് (മാർച്ച് 25). കത്തോലിക്കാ സമൂഹം മാത്രമല്ല, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് സ്വർഗത്തിലേക്ക് പ്രാർത്ഥനകൾ ഉയർത്തണമെന്ന പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ട് ഇതര സഭാ നേതൃത്വങ്ങളും പ്രാർത്ഥനയിൽ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ.

നാളെ, മംഗളവാർത്ത തിരുനാളിൽ ദിനത്തിൽ വത്തിക്കാൻ സമയം ഉച്ചയ്ക്ക് 12.00ന് (ഇന്ത്യൻ സമയം വൈകിട്ട് 4.30) ക്രൈസ്തവർ ഒന്നടങ്കം ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന ചൊല്ലി മഹാമാരിയിൽനിന്നുള്ള മുക്തിക്കായി പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നാണ് പാപ്പ നിർദേശിച്ചത്. ആളുകൾ ഒറ്റയ്ക്കായിരിക്കുന്ന ഇടങ്ങളിൽ ഒറ്റയായും കുടുംബങ്ങളിൽ കൂട്ടമായും ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന ഉരുവിടണമെന്നാണ് പാപ്പയുടെ ഓർമപ്പെടുത്തൽ.

സാർവലൗകികമായ പ്രാർത്ഥനയും കാരുണ്യവും സ്‌നേഹവുംകൊണ്ട് ഈ മഹാമാരിയോടു പ്രതികരിക്കണമെന്ന് ഉദ്‌ബോഘിപ്പിച്ച പാപ്പ, സകലരും ഹൃദയംതുറന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും ലോകജനത ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?