Follow Us On

28

March

2024

Thursday

വിശ്വാസികൾ ആവശ്യപ്പെട്ടു, ദൈവാലയ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ച് വികാരിയച്ചൻ

വിശ്വാസികൾ ആവശ്യപ്പെട്ടു, ദൈവാലയ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ച് വികാരിയച്ചൻ

ക്രിസ്റ്റി എൽസ

പെറു: കൊറോണാ വൈറസിനെ മറയാക്കി നിരീശ്വരവാദികൾ ദൈവനിഷേധം പ്രചരിപ്പിക്കുമ്പോഴും, ദൈവവിശ്വാസത്തിന് ജനങ്ങൾ നൽകുന്ന പരമപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അക്കൂട്ടതിൽ ഏറ്റവും പുതുമയുള്ള വാർത്തയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽനിന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ദൈവാലയത്തിനു ചുറ്റുവട്ടത്തെ അപ്പാർട്ടുമെന്റുകളിലും മറ്റും താമസിക്കുന്നവരുടെ അഭ്യർത്ഥന പ്രകാരം ദൈവാലയത്തിന്റെ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന അർപ്പിക്കപ്പെട്ടു എന്നതാണ് ആ വാർത്ത. ലിമയിൽ സ്ഥിതിചെയ്യുന്ന സെന്റ് ആന്റണീസ് ദൈവാലയമാണ് വിശ്വാസത്തിന്റെ ഈ പുതിയ സാക്ഷ്യത്തിന് വേദിയായത്.

ദൈവാലയം അടച്ചിടുകയും തങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്തതിനെ തുടർന്നാണ് മേൽക്കൂരയിൽ നിന്നുകൊണ്ട് ദിവ്യകാരുണ്യ ആശീർവാദം നൽകണമെന്ന ആശയം വികാരിയായ ഫാ. എൻറിക് ഡയസിനെ ഇടവക ജനം അറിയിച്ചത്. പെറുവിയൻ സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ദൈവാലയത്തിന്റെ മേൽക്കൂരയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന.

ദൈവാലയത്തിന് പരിസരത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന നിരവധി പേർ ആരാധനയിൽ പങ്കെടുത്ത് ആശീർവാദം സ്വീകരിച്ചു. ജനാലകളിലൂടെയും ബാൽക്കണിയിൽ മുട്ടുകുത്തിനിന്നുമെല്ലാം ആശീർവാദം സ്വീകരിച്ചവരിൽ നിരവധി അക്രൈസ്തവരും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ദൈവത്തിന്റെ സാന്നിധ്യം ഈ ലോകത്തിന് എത്രമാത്രം ആവശ്യമാണെന്നുള്ളതിനുള്ള വലിയ തെളിവാണിതെന്ന് ഫാ. എൻ റിക് ഡയസ് പറഞ്ഞു. ദൈവാലയത്തിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ദൈവാലയത്തിന്റെ മുകളിൽ ദിവ്യകാരുണ്യ ആരാധന ഒരുക്കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?