Follow Us On

29

March

2024

Friday

ചെറുവിമാനത്തിൽ രൂപതയെയും ജനങ്ങളെയും ആശീർവദിച്ച് ന്യൂജേഴ്‌സിയിലെ വൈദികൻ

ചെറുവിമാനത്തിൽ രൂപതയെയും ജനങ്ങളെയും ആശീർവദിച്ച് ന്യൂജേഴ്‌സിയിലെ വൈദികൻ

ന്യൂജേഴ്‌സി: കൊറോണാ വൈറസ് ലോകമെമ്പാടും സംഹാരതാണ്ഡവമാടുമ്പോൾ രൂപതാ അതിർത്തിക്കുള്ളിൽ താമസിക്കുന്ന നാനാജാതി മതസ്ഥരുടെ സംരക്ഷണത്തിനായി നഗരത്തെ ഒന്നടങ്കം ആശീർവദിച്ചും ലോകജനതയ്ക്കായി പ്രാർത്ഥിച്ചും ചെറുവിമാനത്തിൽ വൈദികന്റെ ആകാശപ്രദക്ഷിണം. കാമ്ഡൺ രൂപതയുടെ അജപാല അതിർത്തിയിലൂടെയാണ് ഫാ. ആന്തണി മാനുപെല്ല, ദിവ്യകാരുണ്യ ആരാധനയും പരിശുദ്ധ ദൈവമാതാവിന്റെ ചിത്രവുമായി ആകാശമാർഗേ യാത്രചെയ്തത്.

‘കൊറോണാ വൈറസിൽനിന്ന് ഞങ്ങളുടെ അജഗണത്തിന് സംരക്ഷണം ലഭിക്കാനും ലോകരാജ്യങ്ങളെല്ലാം കൊറോണാ വൈറസ് മുക്തമാകാനും വേണ്ടി ക്രിസ്തുവിനെയും പരിശുദ്ധ അമ്മയേയും കൂട്ടുപിടിച്ച് ഞാൻ പ്രത്യേകം പ്രാർത്ഥിക്കാൻ പോകുകയാണ്,’ ദൈവാലയത്തിലെ പാർക്കിംഗ് ഏരിയയിൽനിന്ന്  വിമാനം പറന്നുയരുന്നതിനുമുമ്പ് നോർത്ത്ഫീൽഡ് വിശുദ്ധ ജിയന്ന ബെറോട്ടാ മോളെ ദൈവാലയ വികാരിയായ ഫാ. ആന്തണി  പറഞ്ഞു.

രണ്ടു മണിക്കൂറോളം ദീർഘിച്ചു ഈ പ്രാർത്ഥനായാത്ര. വിരലിലെണ്ണാവുന്ന ഇടവകാംഗങ്ങൾ ഈ സമയം, ജപമാല അർപ്പണവുമായി പാർക്കിംഗ് ഏരിയയിൽതന്നെ നിലയുറപ്പിച്ചു. മുൻകരുതലായി ആറ് അടിയിലധികം അകലം പാലിച്ചാണ് അവർ നിന്നത്. ഫാ. ജോൺ സിയോ എന്ന വൈദികനും അദ്ദേഹത്തെ വിമാനത്തിൽ അനുഗമിച്ചു. ഇടവകാംഗവും കോ പൈലറ്റുമായ ജോൺ ഡികാസ്ട്രയുടെ ഇടപെടലിലൂടെ അറ്റ്‌ലാന്റിക് ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് ഈ ചെറുവിമാനം ലഭ്യമാകുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?