Follow Us On

25

September

2020

Friday

ബൈബിൾ വായിച്ചിട്ടില്ല, പക്ഷേ, അതിൽ നിറയെ സ്‌നേഹമാണ്! കൊറോണാക്കാലത്ത് ശ്രദ്ധനേടി യുവതിയുടെ എഫ്.ബി കമന്റ്

ബൈബിൾ വായിച്ചിട്ടില്ല, പക്ഷേ, അതിൽ നിറയെ സ്‌നേഹമാണ്! കൊറോണാക്കാലത്ത് ശ്രദ്ധനേടി യുവതിയുടെ എഫ്.ബി കമന്റ്

കൊച്ചി: ‘ബൈബിൾ ഞാൻ വായിച്ചിട്ടില്ല, പക്ഷേ, അതിൽ എന്താണുള്ളതെന്ന് എനിക്ക് ഇപ്പോൾ പറയാനാകും. ഞാൻ പറയട്ടെ: ‘സ്‌നേഹം, സ്‌നേഹം മാത്രം…’ കൊറോണാ നാളിൽ, ശ്രദ്ധേയമാകുകയാണ് അക്രൈസ്തവ യുവതി രേഖപ്പെടുത്തിയ ഈ ഫേസ്ബുക്ക് കമന്റ്. കൊറോണയെ നേരിടാൻ ആശുപത്രികൾ വിട്ടുനൽകാനുള്ള സന്നദ്ധത അറിയിച്ച കത്തോലിക്കാസഭയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ച സന്ദേശത്തിന്റെ കമന്റ് ബോക്‌സിൽ അനേകരാണ് സഭയെ അഭിനന്ദിച്ച് കമന്റുകൾ പോസ്റ്റ് ചെയ്തത്. അതിലൊന്നായിരുന്നു ഈ അക്രൈസ്തവ യുവതിയുടെ കമന്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. അടിയന്തിര ഘട്ടത്തിൽ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകിയ സഭക്ക് അഭിനന്ദനങ്ങൾ. അവസരത്തിനൊത്ത് ഉയരുകയും ഏറ്റവും ഉചിതവും ശ്ലാഘനീയവുമായ തീരുമാനം കൈകൊണ്ട സഭാ നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ കരുതലിന്, സ്‌നേഹത്തിന്, കാരുണ്യത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് അഭിനന്ദനങ്ങൾ. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആ പുസ്തകത്തിൽ (ബൈബിൾ ) എന്താണുള്ളതെന്ന് ഇപ്പോൾ എനിക്കു പറയാൻ പറ്റും. ഞാൻ പറയട്ടെ ‘സ്‌നേഹം, സ്‌നേഹം മാത്രം…

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?