Follow Us On

06

April

2020

Monday

കോവിഡ് 19: ഇന്നലെമാത്രം ഫാത്തിമാ നാഥയ്ക്ക് സമർപ്പിക്കപ്പെട്ടത് ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ

കോവിഡ് 19: ഇന്നലെമാത്രം ഫാത്തിമാ നാഥയ്ക്ക് സമർപ്പിക്കപ്പെട്ടത് ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ

ലിസ്ബൺ: മരണദൂതനായി മാറിയ കൊറോണ വൈറസിൽനിന്ന് മുക്തി നേടാൻ ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ വിമലഹൃദയത്തനും ഇന്നലെമാത്രം സമർപ്പിക്കപ്പെട്ടത് ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ. മംഗളവാർത്താ തിരുനാൾ ദിനമായ ഇന്നലെ പോർച്ചുഗലിനൊപ്പമാണ്, അതത് രാജ്യങ്ങളിലെ മെത്രാൻ സമിതിയുടെ അഭ്യർത്ഥനപ്രകാരം ഫാത്താമാ രൂപതാ ബിഷപ്പ് കർദിനാൾ അന്റോണിയോ മാർട്ടോ പ്രസ്തുത രാജ്യങ്ങളെ ഫാത്തിമാ നാഥയ്ക്ക് സമർപ്പിച്ചത്.

കൊറോണാ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പോർച്ചുഗലിനെ ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനും സമർപ്പിക്കുമെന്ന് ദിനങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, ലോക രാജ്യങ്ങൾ ഇതുപോലെ സമർപ്പിക്കപ്പെമെന്നും പോർച്ചുഗീസ് മെത്രാൻ സമിതി അഭ്യർത്ഥിച്ചിരുന്നു. പോർച്ചുഗീസ് സഭ ഫാത്തിമാ തീർത്ഥാടനകേന്ദ്രത്തിൽ ക്രമീകരിച്ച അതേ തിരുക്കർമത്തിൽവെച്ച് തങ്ങളുടെ രാജ്യത്തെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കണമെന്ന് ആദ്യം അഭ്യർത്ഥിച്ചത് സ്‌പെയിനാണ്.

തുടർന്ന്, വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള 22 രാജ്യങ്ങൾകൂടി ഫാത്തിമാ നാഥയ്ക്ക് സമർപ്പിക്കണമെന്ന അഭ്യർത്ഥന പോർച്ചുഗൽ സഭയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യ, അൽബേനിയ, ബൊളീവിയ, സ്‌ളോവാക്യ, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഗ്വാട്ടിമാല, ഹംഗറി, മെക്‌സിക്കോ, മോൽഡോവ, നിക്കരോഗ്വേ, പാനമ, പരാഗ്വയ്, പെറു, പോളണ്ട്, കെനിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, റൊമാനിയ, ടാൻസാനിയ, ഈസ്റ്റ് തിമോർ, സ്വിംബാവ്വേ എന്നിവയാണ് ആ 22 രാജ്യങ്ങൾ.

കുട്ടികൾ, വൃദ്ധർ, രോഗബാധിതർ എന്നിവരെ പരിശുദ്ധ ഫാത്തിമാ നാഥയ്ക്കുമുന്നിൽ പ്രത്യേകം സമർപ്പിച്ച കർദിനാൾ അന്റോണിയോ, രോഗബാധയെ പിടിച്ചുകെട്ടാൻ പരിശ്രമിക്കുന്ന ആരോഗ്യമേഖലയിൽ പ്രവർക്കുന്നവർക്കും ഭരണാധിപന്മാർക്കും സന്നദ്ധപ്രവർത്തകർക്കു വേണ്ടിയും പ്രാർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?