Follow Us On

06

April

2020

Monday

കോവിഡ് 19: അമേരിക്കയിൽ പ്രാർത്ഥന തുടരാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ്‌

കോവിഡ് 19: അമേരിക്കയിൽ പ്രാർത്ഥന തുടരാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ്‌

എഴുന്നൂറിൽപ്പരം ആത്മീയനേതാക്കൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത് ട്രംപും പെൻസും

ഡോ. ജോർജ് എം. കാക്കനാട്ട്

വാഷിംഗ്ടൺ ഡി.സി: കോറോണയ്‌ക്കെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാൻ ക്രമീകരിച്ച ‘കോൺഫറൻസ് കാൾ’ പ്രയറിൽ 700ൽപ്പരം ക്രിസ്ത്യൻ ആത്മീയനേതാക്കൾക്കൊപ്പം പങ്കെടുത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. കൊറോണ അമേരിക്കയിലും പിടിമുറുക്കുന്ന പശ്ചാത്തലത്തിeൽ, ക്രിസ്ത്യൻ സംഘടനയായ ‘ഫാമിലി റിസർച്ച് കൗൺസിൽ’ സംഘടിപ്പിച്ച ഒരു മണിക്കൂർ പ്രാർത്ഥനയിലാണ് ഇരുവരും പങ്കെടുത്തത്.

‘ഇവരോടൊപ്പം പ്രാർത്ഥനയിൽ മുഴുകുമ്പോൾ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ദൈവത്തിൽ സമർപ്പിക്കുകയാണ്. എന്റെ ജോലിയുടെ ഭാരം വീർപ്പുമുട്ടിക്കുണ്ടെങ്കിലും പ്രത്യാശ കൈവിടാതെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്,’ പ്രസിഡന്റ് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും നന്നായി സാമ്പത്തിക രംഗം മെച്ചപ്പെട്ടപ്പോൾ കോറോണയുടെ രൂപത്തിൽ നമ്മെ പുതിയ വെല്ലുവിളി വേട്ടയാടുകയാണ്. പക്ഷേ നാം ഇതിലും ശക്തമായി തിരികെ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാ മത നേതാക്കന്മാർക്കും നന്ദി പറഞ്ഞതോടൊപ്പം അമേരിക്കയുടെ സുസ്ഥിതിക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അനുസ്മരിച്ചു: ‘അവരുടെ നിരന്തര ഇടപെടലുകളാണ് ഇതിനെ പിടിച്ചു നിർത്താൻ അത്യന്താപേക്ഷികം. അവരെ പിന്തുണയ്ക്കുന്നതോടൊപ്പം അവർക്കുവേണ്ടി നാം പ്രാർത്ഥിക്കുകയും വേണം. രാജ്യത്തിന്റെ സൗഖ്യത്തിനുവേണ്ടി, സുസ്ഥിതിക്കുവേണ്ടി, നമ്മുടെ ബലത്തിനുവേണ്ടി നാം പ്രാർത്ഥിക്കണം.’

സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ സർക്കാരിന്റ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവരും തയാറാകണമെന്ന് മൈക്ക് പെൻസ് ആഹ്വാനം ചെയ്തു. വരും ദിനങ്ങളിൽ കൂടുതൽ ശക്തിയോടെ അമേരിക്കയുടെ തിരിച്ചുവരവിനുവേണ്ടി പ്രാർത്ഥിക്കണമെന്നും പ്രസിഡന്റിനെയും അതുപോലെ മറ്റു അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയുംയും പ്രാർത്ഥനയിൽ ഓർക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?