Follow Us On

06

April

2020

Monday

കോവിഡ് 19: എത്യോപ്യയുടെ ‘അബ്ബ’ യാത്രയായി; പ്രാർത്ഥനയോടെ യു.എസ് ബിഷപ്പ് ക്വാറന്റൈനിൽ

കോവിഡ് 19: എത്യോപ്യയുടെ ‘അബ്ബ’ യാത്രയായി; പ്രാർത്ഥനയോടെ യു.എസ് ബിഷപ്പ് ക്വാറന്റൈനിൽ

ഇറ്റലി: ജന്മംകൊണ്ട് ഇറ്റാലിയനെങ്കിലും കർമംകൊണ്ട് എത്യോപ്യൻ ജനതയുടെ പ്രിയങ്കരനായിമാറിയ ബിഷപ്പ് ആഞ്ചലോ മൊറേഷി ‘കോവിഡ് 19’ ബാധിച്ച് ദിവംഗതനായി. ‘കോവിഡ് 19’മൂലം മരണമടയുന്ന ആദ്യത്തെ ബിഷപ്പാണ് 67 വയസുകാരനായ ഇദ്ദേഹം. പാവങ്ങൾക്കും യുവജനങ്ങൾക്കുംവേണ്ടി നിർവഹിച്ച സുത്യർഹമായ സേവനത്താൽ ‘അപ്പച്ചൻ’ എന്ന അർത്ഥത്തിൽ ‘അബ്ബ’ എന്നാണ് എത്യോപ്യൻ ജനത അദ്ദേഹത്തെ വിളിച്ചിരുന്നത്.

എത്യോപ്യയിലെ മിഷനറി മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം മാർച്ച് 25ന് ഇറ്റാലിയൻ നഗരമായ ലൊംബാർദിയായിലെ ബ്രെസിയയിലായിരുന്നു. സലേഷ്യൻ സഭംഗമായ ഇദ്ദേഹം 1991ലാണ് എത്യോപ്യൻ മേഖലയിൽ മിഷനറി ദൗത്യം ആരംഭിച്ചത്. 2010 ജനുവരിയിൽ ബിഷപ്പായി നിയമിക്കപ്പെട്ടു. എത്യോപ്യയിലെ പടിഞ്ഞാറൻ ഭാഗത്ത് ഏകദേശം 25,000ത്തിൽപ്പരം കത്തോലിക്കർ അധിവസിക്കുന്ന ഗാംബെല്ലയിലെയിലായിരുന്നു അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നത്.

അതേസമയം, കോവിഡ് 19 സ്ഥിരീകരിച്ച അമേരിക്കയിലെ ന്യൂ ഓർലിയൻസ് ആർച്ച്ബിഷപ്പ് ഗ്രിഗറി എയ്മണ്ട് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. തന്റെ രോഗവിവരം പരസ്യമാക്കിയതോടൊപ്പം ലോകത്തിനു മുഴുവൻ പ്രത്യേകം പ്രാർത്ഥിക്കാൻ ചെലവിടുമെന്നും സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയും രൂപതാ വെബ്‌സൈറ്റിലൂടെയും വിശ്വാസികളുമായി സംവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?