Follow Us On

06

April

2020

Monday

ആയിരത്തിലധികം ആശുപത്രികൾ വിട്ടുതരാം; പ്രധാനമന്ത്രി മോദിക്ക് ക്രൈസ്തവ സഭയുടെ വാഗ്ദാനം

ആയിരത്തിലധികം ആശുപത്രികൾ വിട്ടുതരാം; പ്രധാനമന്ത്രി മോദിക്ക് ക്രൈസ്തവ സഭയുടെ വാഗ്ദാനം

ഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടരുമ്പോൾ, ക്രൈസ്തവ ആതുരാലയങ്ങൾ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് ക്രൈസ്തവ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. അറുപതിനായിരത്തോളം കിടക്കകളുള്ള ആയിരത്തിലധികം ആശുപത്രികൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുതരാനുള്ള സന്നദ്ധതയാണ് ‘ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്’ കത്തിലൂടെ അറിയിച്ചത്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ദ ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവൽ ഹെൽത്ത് അസോസിയേഷൻ, ക്രിസ്ത്യൻ മെഡിക്കൽ കോളേജസ് ഓഫ് വെല്ലൂർ ആൻഡ് ലുധിയാന എന്നീ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സംയുക്ത സംഘടനയാണ് ‘ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്’.

പ്രാർത്ഥനയിലും പ്രവർത്തനത്തിലും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു എന്ന വാക്കുകളോടെയാണ് കത്ത് സമാപിക്കുന്നത്. അതേസമയം ഇതിനകംതന്നെ പ്രാദേശിക തലത്തിൽ കോവിഡ് പകർച്ച സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതോടൊപ്പം സർക്കാരുകളുമായി സഹകരിച്ചു രോഗനിർമാർജ്ജനത്തിനാവശ്യമായ നടപടികളും ‘ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്’ സ്വീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?