Follow Us On

05

August

2020

Wednesday

പേപ്പൽ വസതിയിൽ കോവിഡ് ബാധിതൻ: വാർത്ത വ്യാജമെന്ന് ഫാ. വില്യം നെല്ലിക്കൽ

പേപ്പൽ വസതിയിൽ കോവിഡ് ബാധിതൻ: വാർത്ത വ്യാജമെന്ന് ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ താമസിക്കുന്ന സാന്താ മാർത്തയിലെ ഒരു വൈദികന് ‘കോവിഡ് 19’ സ്ഥിരീകരിച്ചെന്നും അദ്ദേഹം മരണപ്പെട്ടെന്നുമുള്ള വാർത്തകൾ വ്യാജമാണെന് ‘വത്തിക്കാൻ ന്യൂസി’ന്റെ മലയാള വിഭാഗം തലവൻ ഫാ. വില്ല്യം നെല്ലിക്കൽ സൺഡേ ശാലോമിനോട് വെളിപ്പെടുത്തി. മലയാളം പത്രങ്ങളിലുൾപ്പെടെ ഇക്കഴിഞ്ഞ ദിവസം വന്ന വാർത്തയുടെ സ്ഥിരീകരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘വത്തിക്കാൻ വിദേശകാര്യ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻകൂടിയായ ഒരു വൈദികന് ‘കോവിഡ് 19′ സ്ഥിരീകരിച്ചു എന്നത് സത്യമാണ്. എന്നാൽ അദ്ദേഹം പാപ്പയുമായി സമ്പർക്കം പുലർത്തുന്നയാളോ സാന്താ മാർത്തയിലെ താമസക്കാരനോ അല്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണ്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്,’ അദ്ദേഹം പറഞ്ഞു.

ഇതുൾപ്പെടെ വത്തിക്കാനുമായി ബന്ധപ്പെടുത്തി നിരവധി വ്യാജവാർത്തകൾ വരുന്നുണ്ടെങ്കിലും അതിനോട് പ്രതികരിക്കേണ്ട എന്ന നിലപാടാണ് വത്തിക്കാൻ മാധ്യമ വിഭാഗം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരം വാർത്തകളുടെ വാസ്തവം അന്വേഷിച്ചു ബന്ധപ്പെടുന്നവർക്ക് വ്യക്തമായ വിശദീകരണം നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാന്താ മാർത്തയിൽ എന്നല്ല, വത്തിക്കാൻ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന വലിയ വസതികളായ കാസാ റൊമാന, ദോമോസ്, പൗളോസ് എക്‌സ്‌ദോ എന്നിവിടങ്ങളിലാരും കൊറോണാ വൈറസ് ബാധിതരല്ല.

സ്‌പെയിൻ, ജർമനി എന്നിവ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലിസംബന്ധമായ സന്ദർശനം നടത്തി തിരിച്ചെത്തിയവരെ ഇറ്റലിയുടെയും വത്തിക്കാന്റെയും നിയമപ്രകാരം ആരോഗ്യപരിശോധനകൾ നടത്തുന്നുണ്ട്. പരിശോധനകൾ നെഗറ്റീവായാൽപോലും നിശ്ചിതദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണത്തിന് അവരെ വിധേയരാക്കുന്നുണ്ടെന്നും ഫാ. നെല്ലിക്കൽ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?