Follow Us On

03

June

2020

Wednesday

കൊറോണ: കുടുംബങ്ങൾ ഊഷ്മളമാകാൻ വത്തിക്കാന്റെ ‘അഞ്ച് കൽപ്പനകൾ’

കൊറോണ: കുടുംബങ്ങൾ ഊഷ്മളമാകാൻ വത്തിക്കാന്റെ ‘അഞ്ച് കൽപ്പനകൾ’

വത്തിക്കാൻ സിറ്റി: കൊറോണാക്കാലം കുടുംബങ്ങളിൽ നന്മയുടെയും ഊഷ്മളതയുടെയും നാളുകളാക്കിമാറ്റാൻ പ്രത്യേക സന്ദേശവുമായി വത്തിക്കാൻ. ‘കുടുംബങ്ങൾ, അൽമായർ, ജീവൻ’ എന്നിവയ്ക്കായുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാരെലാണ് സന്ദേശം പുറപ്പെടുവിച്ചത്.

‘സ്‌നേഹത്തിൻറെ ആനന്ദം’ എന്ന പേരിൽ ഫ്രാൻസിസിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലിഖിതത്തെ ആധാരമാക്കി തയാറാക്കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രത്യേക തലക്കെട്ടോടെ ചുവടെ കൊടുക്കുന്നു:

വിശ്വാസം ശക്തിപ്പെടുത്തേണ്ട സമയം

പ്രതിസന്ധികൾക്കിടയിലും അനിതരസാധാരണമായ സന്ദേശങ്ങൾ നൽകി ദൈവം തന്റെ ജനത്തെ അനുധാവനം ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. അതിനാൽ, കൊറോണ മഹാമാരിയുടെ പ്രതിസന്ധികളിലും ദൈവം നമ്മുടെ ചാരത്തുണ്ടെന്നും നമ്മെ അവിടുന്ന് നയിക്കുമെന്നും ഉറച്ചുവിശ്വസിക്കാം.

വിവാഹമെന്ന കൂദാശയുടെ മൂല്യം വീണ്ടെടുക്കേണ്ട സമയം

ദൈവാലയങ്ങൾ അടയ്ക്കപ്പെട്ടു. ആരാധനക്രമങ്ങൾ നിലച്ചു. അവിടത്തെ പങ്കാളിത്തം സാധ്യമല്ലാതായി. ഹൃദയത്തിലെ നൊമ്പരം ഒറ്റപ്പെടലിന്റെ ഭീതി വളർത്താവുന്ന ഈ അവസരത്തിലാണ് വിവാഹമെന്ന കൂദാശയുടെ മൂല്യം വീണ്ടെടുക്കാൻ പരിശുദ്ധാത്മാവു നമ്മെ പ്രചോദിപ്പിക്കേണ്ടതും പ്രേരിപ്പിക്കേണ്ടതും.

ദമ്പതികളുടെ അവിഭക്തമായ ദൈവിക അഭിഷേകത്താൽ ഭവനങ്ങളിൽ യാഥാർത്ഥ്യമാകുന്ന ക്രിസ്തുസാന്നിദ്ധ്യം മനസിലാക്കാനും അംഗീകരിക്കാനും ഈ ഏകാന്തതയുടെ അവസരത്തിൽ ദമ്പതികൾക്ക് സാധിക്കണം. അങ്ങനെയാണ് ക്രൈസ്തവ കുടുംബങ്ങൾ ‘ഗാർഹിക സഭ’യായി പരിണമിക്കേണ്ടത്.

’24- 7′  ദൈവസ്‌നേഹത്തിന്റെസാന്നിധ്യമാകേണ്ട സമയം

കുടുംബങ്ങളിൽ ദിവസത്തിന്റെ 24 മണിക്കൂറും ദമ്പതിമാർക്ക് ദൈവസ്‌നേഹത്തിന്റെ സാന്നിദ്ധ്യമാകാനാകും. കാരണം, വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികളിലേക്കു ക്രിസ്തുവാണ് കടന്നുവന്നിട്ടുള്ളത്. അവർ ഭവനങ്ങളിൽ പ്രാർത്ഥിക്കുമ്പോഴും ജോലിചെയ്യുമ്പോഴും മക്കൾക്കായി സമയം ചെലവഴിക്കുമ്പോഴും ക്രിസ്തുവിന്റെ ദൈവിക സാന്നിധ്യം അവരുടെമധ്യേ യാഥാർത്ഥ്യമാവുകയാണ്. സ്‌കൂൾ വിട്ടുനിൽക്കുന്ന നമ്മുടെ കുട്ടികളെയും സ്‌നേഹത്തോടെ പരിചരിച്ചും പഠിപ്പിച്ചും അവരെ പതിവിലും കൂടുതൽ ശ്രദ്ധിച്ചും ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകാൻ കുടുംബങ്ങൾ പരിശ്രമിക്കണം.

കുടുംബ ജീവിതത്തിന്റെ മൂല്യങ്ങൾ പുനരാവിഷ്‌ക്കരിക്കേണ്ട സമയം

ലോകം മുഴുവൻ വൈറസ് ബാധയാൽ ഭയന്നു വിറക്കുമ്പോൾ, ക്ലേശകരമായ ഈ ജീവിതചുറ്റുപാടുകൾക്കു മുന്നിൽ പതറിപ്പോകാതെ കുടുംബാംഗങ്ങൾ ഒറ്റെക്കെട്ടായി കുടുംബ ജീവിതത്തിന്റെ മൂല്യങ്ങൾ പുനരാവിഷ്‌ക്കരിക്കാൻ പരിശ്രമിക്കണം. ക്രൈസ്തവ കുടുംബങ്ങൾ, ക്രിസ്തുവിന്റെ സഭ പോലെതന്നെ അവിടുത്തെ മൗതികശരീരമാണെന്നത് മറക്കരുത്.

കാരണം, കുടുംബങ്ങൾ ചേർന്നാണ് സഭയ്ക്കു രൂപം നൽക്കുന്നത്. അതിനാൽ യഥാർത്ഥത്തിൽ കുടുംബങ്ങൾ ഗാർഹിക സഭ തന്നെയാണെന്ന സഭാ പ്രബോധനം അനുസ്മരിക്കുക.

പരസ്‌നേഹവും പങ്കുവെപ്പും വർദ്ധിപ്പിക്കേണ്ട സമയം

ലോകം ഇന്ന് അനുഭവിക്കുന്ന മഹാമാരി കുടുംബങ്ങൾക്ക് വലിയ പരീക്ഷണഘട്ടമാണ്. ശാരിരികവും ഭൗതികവും സാമ്പത്തികവുമായ ക്ലേശങ്ങൾ കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ, നാം ഈ വെല്ലുവിളിയെ നേരിടേണ്ടത് നിരാശകൊണ്ടോ നിസംഗതകൊണ്ടോ അല്ല. മറിച്ച്, സാധിക്കുന്നത്ര പരസ്‌നേഹ പ്രവൃത്തികൾ ചെയ്തും പരസ്പരം സഹായിച്ചുമാണ് ഈ ദുരന്തകാലത്തെ നാം നേരിടേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?