Follow Us On

28

March

2024

Thursday

കോവിഡ് 19: ഭവനരഹിതർക്കായി സെമിനാരി തുറന്നുനൽകി കൊളോൺ ആർച്ച്ബിഷപ്പ്

കോവിഡ് 19: ഭവനരഹിതർക്കായി സെമിനാരി തുറന്നുനൽകി കൊളോൺ ആർച്ച്ബിഷപ്പ്

കൊളോൺ: കൊറോണാ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ മുന്നേറുമ്പോഴും അന്തിയുറങ്ങാൻ ഇടമില്ലാതെ ക്ലേശിക്കുന്ന ഭവനരഹിതർക്ക് വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്ന് ജർമനിയിലെ കൊളോൺ ആർച്ച്ബിഷപ്പ് കർദിനാൾ റെയ്‌നർ മരിയ വോൾകി. മാതൃകാപരമായ ഇക്കാര്യം ട്വിറ്ററിലൂടെയാണ് കർദിനാൾ വെളിപ്പെടുത്തിയത്.

കോറോണ മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയതിനാൽ, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതർക്ക് ഉപകാരപ്പെടുംവിധം ക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ‘അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളിൽ അഭയസ്ഥാനം കണ്ടെത്താനാവാത്ത ആർക്കും ഇവിടേക്ക് വരാം,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?