Follow Us On

03

June

2020

Wednesday

ചിക്കാഗോ നഗരം ഒരുമിച്ച് പ്രാർത്ഥിക്കും; സമയം അറിയിക്കാൻ അഞ്ചുനേരം പള്ളിമണി മുഴങ്ങും

ചിക്കാഗോ നഗരം ഒരുമിച്ച് പ്രാർത്ഥിക്കും; സമയം അറിയിക്കാൻ അഞ്ചുനേരം പള്ളിമണി മുഴങ്ങും

ചിക്കാഗോ: കൊറോണയെ പ്രതിരോധിക്കാൻ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ കഴിയുന്ന ജനങ്ങൾക്കിടയിൽ ആത്മീയ ഐക്യം വളർത്താൻ, നഗരം ഒന്നിച്ച് പ്രാർത്ഥിക്കണമെന്ന ഓർമപ്പെടുത്തലുമായി അമേരിക്കയിലെ ചിക്കാഗോ അതിരൂപത. ഒരുമിച്ചുചേർന്ന് പ്രാർത്ഥിക്കാനുള്ള ആഹ്വാനമെന്നോണം തുടർന്നുള്ള ദിവയങ്ങളിൽ ദൈവാലയ മണികൾ ദിവസത്തിൽ അഞ്ചുതവണ ഒരുമിച്ച് മുഴക്കും.

ചിക്കാഗോ ആർച്ച്ബിഷപ്പ് ബ്ലെയ്‌സ് ജെ. കുപ്പിച്ചിന്റെ ആഹ്വാന പ്രകാരമാണ് രാവിലെ 9.00 മുതൽ രാത്രി 9.00 വരെയുള്ള സമയങ്ങളിൽ മൂന്നുമണിക്കൂർ ഇടവിട്ട് അഞ്ചുനേരം അതിരൂപതയിലുള്ള ദൈവാലയങ്ങളിലെ മണിമുഴക്കുന്നത്.ഈ സമയങ്ങളിൽ കൊറോണ വൈറസ് രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതായിരിക്കും വിശ്വാസികളുടെയും വൈദികരുടെയും നിയോഗം.

പ്രാർത്ഥനയിൽ തങ്ങൾ ഒന്നാണെന്ന ബോധ്യം ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ ഒന്ന് ചേർന്ന് പ്രാർത്ഥിക്കുന്നതിലൂടെ വിശ്വാസികൾക്ക് ലഭിക്കുമെന്ന് ആർച്ച്ബിഷപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.കൊറോണ ബാധിതർക്കുവേണ്ടി പ്രാർത്ഥിക്കാൻ, അതിരൂപതയിലെ മറ്റു സഹോദരങ്ങളെയും അദ്ദേഹം ക്ഷണിച്ചു.

പ്രാർത്ഥനയിൽ ഐക്യപ്പെടുന്നതിന്റെ അനുഭവം ജനങ്ങൾക്ക് ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും നാം ഒറ്റപ്പെട്ടുപോയ ഈ സമയത്ത് പ്രാർത്ഥനയ്ക്കുമാത്രമേ നമ്മെ ശ്ക്തിപ്പെടുത്താനാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. മണികളില്ലെങ്കിൽ അലാറങ്ങൾ സ്ഥാപിച്ച് ഇടവകക്കാരെ പ്രാർത്ഥനയിൽ ഐക്യപ്പെടാൻ ഓർമപ്പെടുത്തണമെന്നും ഇടവകകൾക്ക് നിർദേശമുണ്ട്.

ഓരോ ദിവസത്തെയും പ്രാർത്ഥനാ നിയോഗങ്ങൾ അതിരൂപതയുടെ വെബ്‌സൈറ്റിൽ ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ് ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്. സമാനമായ രീതിയിൽ ദൈവാലയ മണി മുഴക്കികൊണ്ട് ഫ്രാൻസിലും കഴിഞ്ഞദിവസം രൂപതാഗംങ്ങളെ ഒരുമിപ്പിച്ച് പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?