Follow Us On

03

June

2020

Wednesday

പാവപ്പെട്ടവർക്ക് ഭക്ഷണം: സർക്കാരിന്റെമാത്രം ചുമതലയായി കരുതരുതെന്ന് പാപ്പ

പാവപ്പെട്ടവർക്ക് ഭക്ഷണം: സർക്കാരിന്റെമാത്രം ചുമതലയായി കരുതരുതെന്ന് പാപ്പ

വത്തിക്കാൻ സിറ്റി: കൊറോണാ വ്യാപനത്താൽ ഭക്ഷ്യദൗർലഭ്യം അനുഭവിക്കുന്ന സാഹചര്യത്തിൽ, പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നത് സർക്കാരിന്റെമാത്രം ചുമതലയായി കരുതരുതെന്ന് സമർപ്പിതർ ഉൾപ്പെടെയുള്ളവരെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിയിലാണ് ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ അനുസ്മരിച്ചുകൊണ്ട് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

‘ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനിലെ പരിണതഫലങ്ങളിൽ ഒന്ന് ഭക്ഷണ ദൗർലഭ്യമാണ്. സ്ഥിരജോലി ഇല്ലാത്തതിനാലും ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമായതിനാലും വിശപ്പിലൂടെ കടന്നുപോകുന്നവരെ നമ്മുടെ ചുറ്റുപാടുകളിൽ നിരവധി കാണാനാകും. അതിനാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ദരിദ്രരായവർക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളും എത്തിക്കാൻ വൈദികരും സന്യസ്തരും മടികാണിക്കരുത്,’ പാപ്പ ഓർമപ്പെടുത്തി.

കൊറോണ വൈറസ് മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടുന്നവർക്ക് വേണ്ടിയും വരുംദിനങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടാൻ സാധ്യതയുള്ളവർക്കുവേണ്ടിയും ദിവ്യബലിമധ്യേ പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു.

സ്വജീവൻവരെ പണയപ്പെടുത്തി ദരിദ്രർക്ക് ഭക്ഷണവും കൂദാശകളും നൽകാൻ പരിശ്രമിക്കുന്ന സമർപ്പിതരെ സ്മരിച്ച പാപ്പ, പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾക്ക് കൂദാശകളും മറ്റു സഹായങ്ങളും എത്തിക്കുന്ന വൈദികരുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. മലയോര ഗ്രാമത്തിൽ ശുശ്രൂഷ ചെയ്യുന്ന ഒരു വൈദികൻ, കനത്ത മഞ്ഞിലൂടെ ദിവ്യകാരുണ്യ ആരാധനയുമായി ജനങ്ങളെ ആശീർവദിക്കാൻ യാത്രചെയ്ത സംഭവമാണ് പാപ്പ പരാമർശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?