Follow Us On

03

June

2020

Wednesday

അന്ന് ഫറവോ, ഇന്ന് കൊറോണ: ദൈവാശ്രയത്വം ഏറ്റുപറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി

അന്ന് ഫറവോ, ഇന്ന് കൊറോണ: ദൈവാശ്രയത്വം ഏറ്റുപറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ കീഴടക്കാനുള്ള പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ അദൃശ്യകരം തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഏറ്റുപറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പ്രത്യേക വാർത്ത സമ്മേളനത്തിലാണ്, ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ദൈവാശ്രയത്വംഏറ്റുപറഞ്ഞത്.

‘ദൈവീക സഹായത്താലാണ് ഞങ്ങൾ ഫറവോയെ അതിജീവിച്ചത്. അതേ ദൈവസഹായത്താൽ ഞങ്ങൾ കൊറോണ വ്യാപനത്തെ മറികടക്കും,’ അദ്ദേഹം വ്യക്തമാക്കി. നിയമാവർത്തന പുസ്തകം നാലാം നാലാം അധ്യായം 15-ാം വാക്യം ‘അതിനാൽ, നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുവിൻ’  ഉദ്ധരിച്ച അദ്ദേഹം ഈ ദിവസങ്ങളിൽ എല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചു.

‘വസന്തകാലമായ നീസാൻ മാസം ആരംഭിക്കുകയാണ്. ഇതേ ദിവസമാണ് ഇസ്രായേൽജനം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഈജിപ്തിൽനിന്ന് പലായനം ആരംഭിച്ചത്. ഫറവോയെപോലും അതിജീവിച്ച് ഇസ്രായേൽജനം നടത്തിയ യാത്രയുടെ ഓർമകൾ പ്രതീക്ഷയും ശക്തിയും പകരുന്നുണ്ട്,’ നെതന്യാഹു കൂട്ടിച്ചേർത്തു

ചരിത്രത്തിൽ ഉണ്ടായ മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് യഹൂദജനം അഭയാർത്ഥികളായാണ് പലരാജ്യങ്ങളിലും കഴിഞ്ഞിരുന്നത്. ഇന്ന് സ്വന്തമായി ഒരു രാജ്യമുണ്ട്. ജനങ്ങൾ ഐക്യം കൂടുതലായി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?