Follow Us On

03

June

2020

Wednesday

ശത്രുത അവസാനിപ്പിക്കാം; ഒറ്റക്കെട്ടായി കൊറോണയെ ചെറുക്കാം; ലോകരാജ്യങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

ശത്രുത അവസാനിപ്പിക്കാം; ഒറ്റക്കെട്ടായി കൊറോണയെ ചെറുക്കാം; ലോകരാജ്യങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ശത്രുതകൾ അവസാനിപ്പിച്ച് ആഗോളസമൂഹം ഒറ്റക്കെട്ടായി കൊറോണാ വൈറസിനെതിരെ പോരാടണമെന്ന് ലോകരാജ്യങ്ങളെ ഒന്നടങ്കം ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതിർത്തികൾ ഭേദിച്ച് രാജ്യങ്ങളായ രാജ്യങ്ങളിലേക്കെല്ലാം വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ശത്രുത മാറ്റിവെച്ച് ആഗോളസമൂഹം ഒന്നുചേർന്ന് ഈ മഹാമാരിയെ പ്രതിരോധിക്കണമെന്നും പാപ്പ പറഞ്ഞു.

കൊറോണയ്‌ക്കെതിരെ ലോകത്തിന്റെ എല്ലാ കോണുകളിലും പോരാട്ടം ശക്തമാക്കണമെന്ന യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാപ്പ. രാജ്യങ്ങൾ തമ്മിലുള്ള എല്ലാത്തരം ഭിന്നതകളും കലഹങ്ങളും മാറ്റിവെച്ച്, മാനുഷ്യന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാം. വൈറസ് ഏറ്റവും അധികം ബാധിച്ചിരിക്കുന്ന സ്ഥലങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകണം.

ഈ മഹാമാരിക്കെതിരെ സംയുക്ത പ്രതിബദ്ധതയാണ് നമുക്കുണ്ടാവേണ്ടത്. ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ സാഹോദര്യബന്ധം ശക്തിപ്പെടുത്താനുള്ള ആവശ്യകത നാം തിരിച്ചറിയണം. മാത്രമല്ല, ഈ ഒരു സാഹചര്യത്തിൽ തടവുകാർ നേരിടാൻ സാധ്യതയുള്ള ഒരു അപകടത്തെക്കുറിച്ച് സർക്കാർ അധികാരികൾ ജാഗരൂകരാവുകയും വേണം.

അതേസമയം, ക്വാറന്റൈന്റെ ഭാഗമായി ജീവിക്കാൻ നിർബന്ധിതരായവരെ, അല്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ പെട്ടുപോയവരെയും ഈ നിമിഷം ഓർക്കുകയാണ്. ഈ ഗുരുതരമായ പ്രശ്‌നത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അധികാരികളോട് പാപ്പ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?