Follow Us On

28

March

2024

Thursday

കോവിഡ്: വിശുദ്ധ ജോൺ പോൾ IIന്റെ മാധ്യസ്ഥം തേടാൻ ആഹ്വാനംചെയ്ത് പോളിഷ് കർദിനാൾ

കോവിഡ്: വിശുദ്ധ ജോൺ പോൾ IIന്റെ മാധ്യസ്ഥം തേടാൻ ആഹ്വാനംചെയ്ത് പോളിഷ് കർദിനാൾ

ക്രാക്കോ: ആഗോളസമൂഹത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് മാഹാമാരിയെ അതിജീവിക്കാൻ വിശുദ്ധ ജോൺപോൾ രണ്ടാമന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പോളിഷ് കർദിനാൾ സ്റ്റാനിസ്ലോ ഡിവിസ്. വിശുദ്ധ ജോൺപോൾ രണ്ടാമന്റെ 15-ാമത് അനുസ്മരണാ ദിനമായ നാളെ (ഏപ്രിൽ രണ്ട്) പകർച്ചവ്യാധിയിൽനിന്ന് മുക്തിനേടാൻ ദൈവത്തിന്റെ കരുണയ്ക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കൊറോണാ വൈറസിൽനിന്ന് ലോകം മുക്തമാകാൻവേണ്ടി ദൈവതിരുമുമ്പാകെ നടത്തുന്ന പ്രാർത്ഥനയിൽ വിശുദ്ധ ജോൺ പോളിന്റെ മാധ്യസ്ഥ്യവും ആവശ്യമാണെന്ന ബോധ്യമാണെനിക്കുള്ളത്,’ വിശുദ്ധ ജോൺപോൾ പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായി 39 വർഷം സേവനം ചെയ്ത കർദിനാൾ ഡിവിസ് ഓർമിപ്പിച്ചു.

കൊറോണാ രോഗികൾക്കും കൊറോണാ വ്യാപനം തടയാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായവർക്കും വേണ്ടി കർദിനാൾ പ്രാർത്ഥിക്കുകയും ചെയ്തു:

‘ഞങ്ങളുടെ രാജ്യത്തിന്റെയും ലോകം മുഴുവന്റെയുംമേൽ ദൈവമേ അങ്ങയുടെ ആത്മാവിനെ അയക്കേണമെ. രോഗത്തിനെതിരായ പോരാട്ടത്തിൽ ഐക്യപ്പെടുന്നവരുടെമേൽ അനുഗ്രഹം വർഷിക്കണമെ. അങ്ങനെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതിലും ഐക്യത്തോടെ ജീവിക്കുന്നതിലും ഒരുമിച്ചുനിൽക്കാൻ അവരെ അനുഗ്രഹിക്കണമെന്നും പ്രാർത്ഥിക്കുന്നു.’

വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആർച്ച്ബിഷപ്പായിരുന്ന ക്രാക്കോ അതിരൂപതയുടെ അധ്യക്ഷനായി 2003ൽ നിയമിക്കപ്പെട്ട ഇദ്ദേഹം 2016ലാണ് ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ചത്. തന്റെ ജീവിതത്തിൽ ഏറെ സ്വാധീച്ചിട്ടുള്ള വ്യക്തിയെന്ന നിലയ്ക്ക് വിശുദ്ധ ജോൺ പോൾ രണ്ടാമനുമായി വളരെ അടുത്തബന്ധമാണ് കർദിനാളിനുണ്ടായിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?