Follow Us On

29

March

2024

Friday

മിണ്ടാമഠം ശബ്ദമുഖരിതം! കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് കന്യാസ്ത്രീകളും

മിണ്ടാമഠം ശബ്ദമുഖരിതം! കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് കന്യാസ്ത്രീകളും

ന്യൂജേഴ്‌സി: ലോകത്തിനുവേണ്ടിയും തിരുസഭയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുക മാത്രമല്ല, സാഹചര്യം ആവശ്യപ്പെട്ടാൽ പ്രവർത്തിക്കാനും മിണ്ടാമഠത്തിലെ കന്യാസ്ത്രീകൾ തയാർ. അത്തരത്തിലൊരു വാർത്തയാണ് ന്യൂജേഴ്‌സിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന കൊറോണയെ പ്രതിരോധിക്കാൻ മാസ്‌ക് നിർമിക്കാൻ കന്യാസ്ത്രീകൾ രംഗത്തെത്തിയപ്പോൾ തയ്യൽ യന്ത്രങ്ങളുടെ ശബ്ദത്താൽ മുഖരിതമായി മാറി മിണ്ടാമഠം.

മാസ്‌ക്കുകളുടെ ക്ഷാമംമൂലം വിവിധ ആശുപത്രികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യവും മാസ്‌ക്കുകൾക്കു ഉയർന്ന വില ഈടാക്കുന്നതുമാണ് ന്യൂജേഴ്‌സിയിലെ ഡൊമിനിക്കൻ മിണ്ടാമഠത്തിലെ കന്യാസ്ത്രീകളെ പുതിയ ദൗത്യത്തിലേക്ക് നയിച്ചത്.

‘ഒട്ടുമിക്ക കന്യാസ്ത്രീകൾക്കും തയ്ക്കാൻ അറിയാവുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. മാസ്റ്റുകൾ നിർമിക്കുകയും ഒപ്പം രോഗംമൂലം ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു,’ സിസ്റ്റർ ജോസഫ് മേരി പറഞ്ഞു.

ഈ പകർച്ചവ്യാധിയിൽനിന്ന് ലോകത്തെ രക്ഷിക്കാൻ തങ്ങൾക്ക് കഴിയുന്ന സഹായം ചെയ്യാൻ ഇവർ ചെയ്യുന്ന പ്രവർത്തനം ആഗോളതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരം വിഷമം പിടിച്ച അവസരങ്ങളിൽ മിണ്ടാമഠത്തിൽ നിന്നുള്ള സഹായം മുമ്പും ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. കുഷ്ഠരോഗികൾക്ക് സഹായമായും വസൂരി വന്നപ്പോൾ ശുശ്രൂഷിച്ചതും അവയിൽ ചിലതുമാത്രം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?