Follow Us On

03

June

2020

Wednesday

നിർണായകമായ പക്വത ആർജിക്കേണ്ട സമയം: വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം

നിർണായകമായ പക്വത ആർജിക്കേണ്ട സമയം: വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിൽനിന്ന് പരിശുദ്ധാത്മാവിനെ തടയരുതെന്നും നിർണായകമായ പക്വത ആർജിക്കേണ്ട സമയമാണിതെന്നും വിശ്വാസികളെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പതിവ് പൊതുദർശനത്തിന്റെ ഭാഗമായി വിശ്വാസികളെ അഭിസംബോധനചെയ്യുകയായിരുന്നു പാപ്പ. കൊറോണയുടെ പശ്ചാത്തലത്തിൽ, വത്തിക്കാനിലെ ലൈബ്രറിയിൽവെച്ച് നൽകിയ സന്ദേശം മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.

‘വളരെ നിർണായകമായ പക്വത ഈ സമയത്ത് നാം ആർജിക്കണം. അതായത് നമ്മെ തകർക്കുന്ന ഏറ്റവും മോശമായ ശത്രു നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കി, നമ്മുടെ ഉള്ളിൽ പാപം വളർത്തുന്ന ആന്തരിക വഞ്ചനകൾക്കെതിരെ പോരാടാനുള്ള പക്വത നമുക്ക് ഉണ്ടാവണം. കാരണം, നമ്മുടെ ആന്തരിക വിശുദ്ധി തിന്മയുടെ സ്വാധീനത്തിലുള്ള ഹൃദയഭാഗത്തെ തിരിച്ചറിയാൻ നമ്മെ സഹായിക്കും,’ പാപ്പ പറഞ്ഞു.

തിന്മയെ എതിർത്തും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടും പരിശുദ്ധിയുള്ള ഹൃദയം നേടി ആ പാതയിലൂടെ ചരിച്ചാൽ നാം ദൈവത്തെ കാണും. അങ്ങനെ ദൈവത്തെ കണ്ടെത്തുമ്പോൾ സഭയുടെ സംസ്‌കാരങ്ങളിലും നമുക്ക് ചുറ്റുമുള്ളവരിലും പ്രത്യേകിച്ച് ദരിദ്രരിലും കഷ്ടതയനുഭവിക്കുന്നവരിലുമെല്ലാം ദൈവത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയും. മനോഹരമായ ഈ ദർശനത്തിലൂടെ നാം സ്വർഗരാജ്യത്തിന്റെ സന്തോഷം നേടുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?