Follow Us On

03

June

2020

Wednesday

ഫിലിപ്പൈൻസിൽ മാത്രമല്ല, ഇങ്ങ് കണ്ണൂരിലുമുണ്ട് ആംബുലൻസ് സാരഥിയായ ഡ്രൈവറച്ചൻ!

ഫിലിപ്പൈൻസിൽ മാത്രമല്ല, ഇങ്ങ് കണ്ണൂരിലുമുണ്ട് ആംബുലൻസ് സാരഥിയായ ഡ്രൈവറച്ചൻ!

കണ്ണൂർ: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ പെട്ടുപോയവർക്ക് മരുന്നുകളെത്തിക്കാൻ ദിവ്യബലി അർപ്പണാനന്തരം ആംബുലൻസ് ഡ്രൈവറായി മാറിയ ഫിലിപ്പൈൻസിലെ വൈദികനെക്കുറിച്ചുള്ള വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ ഫിലിപ്പൈൻസിൽ മാത്രമല്ല, ഇങ്ങ് മലയാളക്കരയിലുമുണ്ട് ആംബുലൻസിന്റെ സാരഥ്യം ഏറ്റെടുത്ത വൈദികൻ. കണ്ണൂർ ചെമ്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിന്റെ മാനേജറായ ഫാ. ജോമോൻ ചെമ്പകശ്ശേരിയാണ് ആ വൈദികൻ.

ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് സാധാരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ തയാറാകാത്ത സ്ഥിതിയാണ്. ആ സാഹചര്യമാണ്, വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ അദ്ദേഹത്തെ ആവശ്യഘട്ടങ്ങളിൽ ആംബുലൻസിന്റെ വളയം പിടിക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി സ്വന്തം കുടുംബ വകയായുള്ള ആംബുലൻസ് ഫാ. ജോമോൻ ചെമ്പേരിയിൽ എത്തിക്കുകയായിരുന്നു.

പലപ്പോഴും അദ്ദേഹം തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്. ചെമ്പേരി വൈസ്‌മെൻ ക്ലബ് അംഗമായ ഫാ.ജോമോൻ ക്ലബിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടപ്പം ക്ലബ്ബിന്റെ പേരിൽ തന്നെയാണ് ഫാ. ജോമോന്റെ ആംബുലൻസും ഇപ്പോൾ സേവനം നടത്തുന്നത്.

രോഗികളുമായി ഓരോ തവണ പോയി വരുമ്പോഴും ആരോഗ്യ വകുപ്പിൽനിന്ന് ലഭിച്ച അണുനാശിനി ഉപയോഗിച്ച് അദ്ദേഹവും വാഹനവും അണുവിമുക്തി ഉറപ്പാക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?