Follow Us On

03

June

2020

Wednesday

കൊറോണയെ അതിജീവിക്കാൻ ’30 ഡേയ്‌സ് പ്രയർ’ ആഹ്വാനംചെയ്ത് ഹോളിവുഡ് താരം

കൊറോണയെ അതിജീവിക്കാൻ ’30 ഡേയ്‌സ് പ്രയർ’ ആഹ്വാനംചെയ്ത് ഹോളിവുഡ് താരം

ക്രിസ്റ്റി എൽസ

ന്യൂയോർക്ക്: കൊറോണാ വൈറസ് ആഗോളതലത്തിൽ അനിയന്ത്രിതമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ഇത് ക്രൈസ്തവർക്ക് പ്രാർത്ഥനയിൽ വിണ്ടും ഉത്ഥാനം ചെയ്യാനുള്ള സമയമാണെന്ന് ചൂണ്ടിക്കാട്ടി ഹോളിവുഡ് താരം കിർക്ക് കാമറോൺ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ’30 ഡേയ്‌സ് ഫെയ്ത്ത് സ്‌ട്രോങ്’ എന്ന പേരിൽ പ്രാർത്ഥനായജ്ഞത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ 30 ദിവസത്തെ പ്രാർത്ഥനയിൽ പങ്കുചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടാൻ വിശ്വാസീസമൂഹത്തെ ക്ഷണിച്ച അദ്ദേഹം, നിരാശയിലായിരിക്കുന്ന നമ്മുടെ ഹൃദയം ക്രിസ്തുവിലേക്ക് വഴിതിരിക്കാനുള്ള സമയമാണെന്നും ഓർമിപ്പിച്ചു: ‘ഭയന്ന് ഓടിയൊളിക്കാതെ നമുക്ക് ഒത്തുചേർന്ന് സ്വർഗത്തിലേക്ക് ഹൃദയമുയർത്താം. ഈ മഹാമാരിയിലൂടെ നമ്മെ നിത്യസന്തോഷത്തിലേക്കും സമാധാനത്തിലേക്കും ദൈവം നയിക്കുമെന്ന തിരിച്ചറിവും നമുക്കുണ്ടാവണം.’

നാം അനുവദിക്കുകയാണെങ്കിൽ സർവശക്തനായ ദൈവം നമ്മുടെ സമൂഹത്തെയും ഹൃദയത്തെയും മനസിനെയും രൂപാന്തരപ്പെടുത്തും. അതാണ് താൻ ഈ 30ദിവസത്തെ പ്രാർത്ഥനകൊണ്ട് ആഗ്രഹിക്കുന്നതും. നമ്മുടെ ചിന്തകൾ പരിവർത്തനപ്പെടണം. അതിന് തീവ്രമായ മനസോടും ആഗ്രഹത്തോടുംകൂടെ നമുക്ക് ഈ 30 ദിവസം പ്രാർത്ഥനയിലായിരിക്കാം.

അതോടൊപ്പം കൊവിഡ് 19നെതിരെ പോരാടുന്ന രോഗികൾക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർക്കുവേണ്ടിയും സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്നും കാമറൂൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. നിരവധി അവസരങ്ങളിൽ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് കിർക്ക് കാമറോൺ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?