Follow Us On

18

April

2024

Thursday

വിശുദ്ധ മദർ തെരേസയുടെ മധ്യസ്ഥം തേടാൻ വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം

വിശുദ്ധ മദർ തെരേസയുടെ മധ്യസ്ഥം തേടാൻ വിശ്വാസികൾക്ക് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: കൊറോണാ വൈറസ് ആഗോളവ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ മധ്യസ്ഥം തേടി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. സാന്താ മാർത്തയിലെ ഇന്നലെത്തെ ദിവ്യബലിയർപ്പണത്തിൽ ഭവനരഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു പാപ്പയുടെ പ്രത്യേക നിയോഗം. വചനസന്ദേശമധ്യേ, വിശുദ്ധ മദർ തെരേസയുടെ മാധ്യസ്ഥം തേടണമെന്ന് ഓർമിപ്പിച്ച അദ്ദേഹം ദിവ്യബലിക്കുശേഷം അക്കാര്യം ട്വിറ്ററിലും കുറിക്കുകയായിരുന്നു.

‘ഈ ദിനങ്ങളിൽ സമൂഹത്തിൽ നിഗൂഢമായ നിരവധി പ്രതിസന്ധികൾ ഉയർന്നു വരികയാണ്. ഇത്തരത്തിൽ സാധാരണ ജീവിത പരിസരങ്ങളിൽ മറഞ്ഞിരിക്കുന്ന സഹോദരങ്ങളെക്കുറിച്ച്, വിശിഷ്യാ ഭവനരഹിതരായവരെക്കുറിച്ചുള്ള സാന്നിധ്യ അവബോധം നമ്മിൽ ഓരോരുത്തരിലും വളർത്തണമേയെന്ന് കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയോടു നമുക്കു പ്രാർത്ഥിക്കാം’.

ഇംഗ്ലിഷ് ഉൾപ്പെടെ ഒൻപതു ഭാഷകളിൽ ഫ്രാൻസിസ് പാപ്പ സന്ദേശം പങ്കുവെക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?