Follow Us On

03

June

2020

Wednesday

ഈസ്റ്റർ ദിനത്തിൽ ലാറ്റിൻ അമേരിക്കയെ ഗ്വാഡലൂപ്പേ മാതാവിന് സമർപ്പിക്കും

ഈസ്റ്റർ ദിനത്തിൽ ലാറ്റിൻ അമേരിക്കയെ ഗ്വാഡലൂപ്പേ മാതാവിന് സമർപ്പിക്കും

മെക്‌സിക്കോ സിറ്റി: കൊറോണാ വൈറസ് ലോകമെമ്പാടും പിടിമുറുക്കുമ്പോൾ, ലാറ്റിൻ അമേരിക്കയെ ഈസ്റ്റർ ദിനത്തിൽ ഗ്വാഡലൂപ്പേ മാതാവിന് സമർപ്പിക്കാനൊരുങ്ങി ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ. കൊറോണ മഹാമാരിയിൽനിന്ന് ആത്മീയ സംരക്ഷണം യാചിച്ച് നടത്തുന്ന സമർപ്പണ തിരുക്കർമങ്ങളിൽ വീടുകളിൽ ആയിരുന്നുകൊണ്ടാവും വിശ്വാസികൾ അണിചേരുക.

ഏപ്രിൽ 12 മെക്‌സിക്കൻ സമയം ഉച്ചയ്ക്ക 12.00നാണ് സമർപ്പണ തിരുക്കർമങ്ങൾ. മെക്‌സിക്കൻ നാഷണൽ ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങൾ ഓൺലൈനായി തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും സമർപ്പണ തിരുക്കർമങ്ങൾ നടക്കുന്ന സമയത്ത് രാജ്യത്തെ മുഴുവൻ ദൈവാലയങ്ങളിലും മണികൾ മുഴക്കുമെന്നും ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ അറിയിച്ചു.

‘ഇപ്പോഴത്തെ ഈ നിമിഷം വൈദികർ എന്ന നിലയിൽ നമ്മുടെ ജനത്തിന്റെ കഷ്ടതകൾ കാണുകയും കേൾക്കുകയും അവരെ ധൈര്യപ്പെടുത്തുകയും സ്വർഗീയ മാതാവിലേക്ക് നോക്കികൊണ്ട് പ്രത്യാശയാൽ അവരെ നിറയ്ക്കുകയും വേണം,’ ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മിഗുവൽ കാബൈജോസ് വിദാർട്ടെ ആവശ്യപ്പെട്ടു.

ലോകത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഗ്വാഡലൂപ്പേ മാതാവിന്റെ നാമത്തിൽ മെക്‌സിക്കോയിൽ സ്ഥിതിചെയ്യുന്ന ബസിലിക്ക. മെക്‌സിക്കോയിലെ 90% ജനങ്ങൾ കത്തോലിക്കരാണെങ്കിൽ 100%വും ഗ്വാഡലൂപ്പേ വിശ്വാസികൾ ആണെന്നൊരു ചൊല്ലുണ്ട്. അതെ, മെക്‌സിക്കൻ ദേശീയതയുടെ ഭാഗമാണ് ഗ്വാഡലൂപ്പേ മാതാവിനോടുള്ള വണക്കം. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വലിയ പങ്കാളിത്തം സമർപ്പണ തിരുകർമങ്ങളിൽ ഉണ്ടാകുമെന്നാണ് സഭാനേതൃത്വത്തിന്റെ കണക്കുകൂട്ടൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?