Follow Us On

03

June

2020

Wednesday

വിശ്വാസികളുടെ ആത്മീയദാഹം വർദ്ധിക്കുന്നു; കാണണം ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’

വിശ്വാസികളുടെ ആത്മീയദാഹം വർദ്ധിക്കുന്നു; കാണണം ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’

ജോർജിയ: ദൈവാലയങ്ങൾ അടച്ചിടേണ്ടിവന്നെങ്കിലും ആത്മീയശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള വിശ്വാസീസമൂഹത്തിന്റെ ദാഹം എത്രമാത്രം വലുതാണെന്ന തിരിച്ചറിവു നൽകുന്നതാണ് ഈ കൊറോണാക്കാലം. അക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയതൊന്നുകൂടി- ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’.

ദൈവാലയങ്ങൾ അടച്ചിടേണ്ടി വന്നത് യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളുന്നുവെങ്കിലും ഇപ്പോഴും ദൈവാലയത്തിലെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇവർക്കായി ജോർജിയയിലെ സെന്റ് മോണിക്ക ദൈവാലയ വികാരി ഫാ. ജാക്ക് ഡർക്കിൻ സജ്ജീകരിച്ച പ്രത്യേക ശുശ്രൂഷയാണ് ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’.

ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അദ്ദേഹം ദൈവാലയത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നു. നിശ്ചിത അകലം പാലിച്ചുകൊണ്ട് വാഹനങ്ങളിൽ എത്തിയവർ അവരവരുടെ വാഹനങ്ങളിൽ ഇരുന്നുകൊണ്ട് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചു. ഏതാണ്ട് 200 പേർ ഇപ്രകാരം വാഹനങ്ങളിൽ ഇരുന്ന് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ദൈവാലയത്തിലെ പാർക്കിംഗ് ഏരിയയിൽ എത്താനാവാത്തവർക്കും ദിവ്യകാരുണ്യ ആശീർവാദം നൽകാൻ സമീപ നഗരങ്ങളിലൂടെ ഏതാണ്ട് നാലു മണിക്കൂർ സമയം ദിവ്യകാരുണ്യവുമായി വൈദികൻ സഞ്ചരിക്കുകയും ചെയ്തു. പൊതുനിരത്തിലൂടെ ദിവ്യകാരുണ്യ ആശീർവാദം നൽകി കടന്നുപോകുന്ന വൈദികന്റെ ദൃശ്യങ്ങൾ ഇതിനകംതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.

ആശുപത്രികൾക്കും ഭരണകേന്ദ്രങ്ങൾക്കും മുന്നിൽ വാഹനം നിർത്തി ദിവ്യകാരുണ്യ ആശീർവാദം നൽകുന്നതും ഇടയ്ക്കു ആളുകൾ വഴിയിൽ മുട്ടുകുത്തിനിന്ന് ആശീർവാദം സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?