Follow Us On

03

June

2020

Wednesday

വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം വേൾഡിൽ തത്‌സമയം

വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം വേൾഡിൽ തത്‌സമയം

അയർലൻഡിൽനിന്നും പ്രത്യേക തത്‌സമയ സംപ്രേഷണം; കൂടാതെ 24 മണിക്കൂർ ‘LIVE HOLY MASS’ ചാനലും

 

വത്തിക്കാൻ സിറ്റി: കൊറോണമൂലം ദൈവാലയങ്ങളിൽ പൊതു തിരുക്കർമങ്ങൾ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലും വിശുദ്ധവാരാചരണം ആത്മീയനിറവുള്ളതാക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി ശാലോം വേൾഡ് ടി.വി. ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ തത്‌സമയം സംപ്രേഷണം ചെയ്യുന്നതിനു പുറമെ അയർലൻഡിലെ പോർട്ട്‌ലിഷ് സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദൈവാലയത്തിൽനിന്നുള്ള വിശുദ്ധവാര തിരുക്കർമങ്ങളും തത്‌സമയം ലഭ്യമാക്കും.

ഏതെങ്കിലും കാരണങ്ങളാൽ ഈ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദിവ്യബലികൾ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കുന്ന ‘ലൈവ് ഡെയ്‌ലി മാസ്’ ചാനൽ (shalomworld.org/dailymass) പ്രയോജനപ്പെടുത്താം. എല്ലാ സ്മാർട്ട് ടി.വികളിലും ആപ്പിൾ ടി.വി, റോക്കു, ആമസോൺ ഫയർ ഉൾപ്പെടെയുള്ള പ്രമുഖ ഐ.പി ബോക്‌സുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org/connectedtv

ആപ്പിൾസ്റ്റോറിൽ നിന്നോ പ്ലേസ്‌റ്റോറിൽ നിന്നോ ‘ശാലോം വേൾഡ്’ ആപ്പ് ഡൗൺലോഡ് ചെയ്താൽ ശാലോം വേൾഡിന്റെ മൂന്നു ചാനലുകളിലും തത്സമയ സംപ്രേഷണം കാണാവുന്നതാണ്.

വത്തിക്കാനിൽനിന്നുള്ള തിരുക്കർമങ്ങളുടെ സമയക്രമം ചുവടെ

ഓശാന ഞായർ, ഏപ്രിൽ 05

ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ അനുസ്മരണവും ഓശാന മഹോത്സവത്തിന്റെ ദിവ്യബലിയർപ്പണം.

വത്തിക്കാൻ സമയം- 11.00 AM

ഇന്ത്യ- 2.30- PM (IST)

അമേരിക്ക- 05.00- AM (ET)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 07.00- PM (AEST)

പെസഹാവ്യാഴം, ഏപ്രിൽ 09

ഈശോയുടെ തിരുവത്താഴപൂജ

വത്തിക്കാൻ സമയം- 6.00 PM

ഇന്ത്യ- 9.30- PM (IST)

അമേരിക്ക- 12.00- PM (ET)

യൂറോപ്പ്- 05.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 10, 02.00- AM (AEST)

ദുഃഖവെള്ളി, ഏപ്രിൽ 10

ഈശോയുടെ പീഡാനുഭവത്തിന്റെ അനുസ്മരണം, കുരിശാരാധന.

വത്തിക്കാൻ സമയം- 6.00 PM

ഇന്ത്യ- 9.30- PM (IST)

അമേരിക്ക- 12.00- PM (ET)

യൂറോപ്പ്- 05.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 11, 02.00- AM (AEST)

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുരിശിന്റ വഴി

വത്തിക്കാൻ സമയം- 9.00 PM

ഇന്ത്യ- ഏപ്രിൽ 11, 12.30- AM (IST)

അമേരിക്ക- 03.00- PM (ET)

യൂറോപ്പ്- 08.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 11, 05.00- AM (AEST)

വലിയ ശനിയാഴ്ച, ഏപ്രിൽ 11

ജാഗരാനുഷ്ഠാനം, ദിവ്യബലി.

വത്തിക്കാൻ സമയം- 9.00 PM

ഇന്ത്യ- ഏപ്രിൽ 12, 12.30- AM (IST)

അമേരിക്ക- 03.00- PM (ET)

യൂറോപ്പ്- 08.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 12, 05.00- AM (AEST)

ഈസ്റ്റർ ദിനം, ഏപ്രിൽ 12

ദിവ്യബലി, തുടർന്ന് ‘ഉർബി എത് ഓർബി’ (ലോകത്തിനും നഗരത്തിനും) ആശീർവാദം

വത്തിക്കാൻ സമയം- 11.00 AM

ഇന്ത്യ- 2.30- PM (IST)

അമേരിക്ക- 05.00- AM (ET)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 7.00- PM (AEST)

അയർലൻഡിൽനിന്നുള്ള തിരുക്കർമങ്ങളുടെ സമയക്രമം ചുവടെ

പെസഹാവ്യാഴം, ഏപ്രിൽ 09

ഈശോയുടെ തിരുവത്താഴപൂജ

അമേരിക്ക- 02.00- PM (ET)

യൂറോപ്പ്- 07.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 10, 04.00- AM (AEST)

ദുഃഖവെള്ളി, ഏപ്രിൽ 10

ഈശോയുടെ പീഡാനുഭവത്തിന്റെ അനുസ്മരണം, കുരിശാരാധന.

അമേരിക്ക- 10.00- AM (ET)

യൂറോപ്പ്- 03.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 11, 12.00- AM (AEST)

കുരിശിന്റ വഴി

അമേരിക്ക- 02.00- PM (ET)

യൂറോപ്പ്- 07.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 11, 04.00- AM (AEST)

വലിയ ശനിയാഴ്ച, ഏപ്രിൽ 11

ജാഗരാനുഷ്ഠാനം, ദിവ്യബലി.

അമേരിക്ക- 04.00- PM (ET)

യൂറോപ്പ്- 09.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 12, 06.00- AM (AEST)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?