Follow Us On

29

March

2024

Friday

വാഗ്ദാനങ്ങൾ മറക്കുന്നവനല്ല ദൈവം; ദൈവജനത്തെ സധൈര്യരാക്കി പാപ്പ

വാഗ്ദാനങ്ങൾ മറക്കുന്നവനല്ല ദൈവം; ദൈവജനത്തെ സധൈര്യരാക്കി പാപ്പ

വത്തിക്കാൻ സിറ്റി: ദൈവം ഒരിക്കലും വാഗ്ദാനങ്ങൾ മറക്കുന്നവനല്ലെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ്, ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന ദൈവജനത്തെ സധൈര്യരാക്കി ഫ്രാൻസിസ് പാപ്പ ദൈവീക വാഗ്ദാനത്തെക്കുറിച്ച് ഓർമിപ്പിച്ചത്. ദൈവവും അബ്രാഹവും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വാക്കുകൾ.

അബ്രാഹവും ദൈവവും തമ്മിലുള്ള ബന്ധം മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം അബ്രാഹത്തെ തിരഞ്ഞെടുത്തു എന്നതാണ് അതിലൊന്ന്. രണ്ടാമത്, ദൈവം അബ്രാഹമിന് പൈതൃകം വാഗ്ദാനം ചെയ്തു. മൂന്നാമത്, അബ്രാഹവുമായി ദൈവം ഒരു ഉടമ്പടി സ്ഥാപിച്ചു. ഇങ്ങനെ തിരഞ്ഞെടുപ്പ്, വാഗ്ദാനം, ഉടമ്പടി എന്നീ മൂന്നു ഘടകങ്ങളാണ് വിശ്വാസജീവിതത്തിൽ പ്രധാനപ്പെട്ടവ.

നാം ഓരോരുത്തരും തിരഞ്ഞെടുക്കപ്പെട്ടവരാണ്. നാം ക്രൈസ്തവരാണ്. തിരഞ്ഞെടുപ്പിൽ വാഗ്ദാനമുണ്ട്. അവിടെ പ്രത്യാശയുണ്ട്. ദൈവം എപ്പോഴും തന്റെ ഉടമ്പടി ഓർത്തിരിക്കുന്നു. പാപങ്ങൾ മാത്രമേ ദൈവം മറന്നുപോകുന്നുള്ളൂ- പാപ്പ ഉദ്‌ബോധിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?