Follow Us On

18

April

2024

Thursday

പ്രത്യാശ പകർന്നത് ബൈബിൾ; കോവിഡിനെ അതിജീവിച്ച വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം തരംഗമാകുന്നു

പ്രത്യാശ പകർന്നത് ബൈബിൾ; കോവിഡിനെ അതിജീവിച്ച വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം തരംഗമാകുന്നു

സച്ചിൻ എട്ടിയിൽ

പാറ്റ്‌ന: ക്വാറന്റൈൻ നാളുകളിൽ പ്രത്യാശ നൽകിയത് ബൈബിൾ വായനയാണെന്ന് കോവിഡ് 19 മുക്തയായ ഇന്ത്യൻ വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം. ബീഹാർ സ്വദേശിനിയായ അനിത വിനോദിന്റെ വാക്കുകൾ ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിട്ടുണ്ട്. ബീഹാറിൽ കോവിഡ്19 മുക്തയായ ആദ്യത്തെ ആളാണ് അനിത വിനോദ്.

പാറ്റ്‌നി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നും രോഗവിമുക്തിയായ അവർ തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി. വൈറസ് ബാധ സ്ഥിരീകരിച്ച നാളുകളിലും ദൈവവിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കാൻ സാധിച്ചെന്ന് അനിത പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഹാറിൽ ഏകദേശം 25 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?