Follow Us On

19

April

2024

Friday

നിരാശ വേണ്ട, ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിക്കാം: കർദിനാൾ മുള്ളർ

നിരാശ വേണ്ട, ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിക്കാം: കർദിനാൾ മുള്ളർ

വത്തിക്കാൻ സിറ്റി: ക്ലേശത്തിന്റെ ഈ നാളുകളിൽ നിരാശപ്പെടുകയല്ല, നമ്മുടെ ദൃഷ്ടികൾ ക്രിസ്തുവിൽ ഉറപ്പിക്കുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ച് വത്തിക്കാൻ വിശ്വാസ തിരുസംഘം മുൻ തലവൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. മാർച്ച് 30ന് പുറത്തുവിട്ട വീഡിയോയിലൂടെയാണ് കർദിനാൾ ഇക്കാര്യം ഓർമ്മിപ്പിച്ചത്. വീടുകളിൽ ഒതുങ്ങികഴിയുന്ന ഈ പ്രത്യേക സാഹചര്യം മഹത്തായ ദൈവാനുഗ്രഹത്തിന്റെ നിമിഷമാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.

‘നമ്മുടെ ജീവിതം നിത്യതയിലേക്ക് നീണ്ടു കിടക്കുന്നതാണെന്നും, മഹാദുരിതവും കഷ്ടതയും നിറഞ്ഞ ഈ നിമിഷങ്ങളിൽ നിരാശപ്പെടുന്നതിനു പകരം നമ്മുടെ ജീവിതത്തിന്റെ കർത്താവും ഏകരക്ഷകനുമായ യേശുവിനോട് ചേർന്ന് നിൽക്കുകയാണ് വേണ്ടത്,’ ‘എന്തെന്നാൽ അവിടുന്നിൽ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനിൽക്കുന്നു’ എന്ന വചനം ഉദ്ധരിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു.

വ്യക്തിപരമായ പ്രാർത്ഥനകളിലൂടെയും ദൈവവചനം ശ്രവിച്ചും കുരിശിന്റെ വഴിയിലെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചും ദൈവവുമായുള്ള അടുപ്പം വർദ്ധിപ്പിക്കണം. അനുഗ്രഹം ചൊരിയുന്ന ദൈവകരം ജനങ്ങളുടെ മേൽ പതിക്കാനും ചുറ്റുമുള്ള ഭീഷണി ഇല്ലാതാകുന്നതിനും ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും വേണമെന്നും കർദിനാൾ വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?