Follow Us On

29

March

2024

Friday

ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളുടെ ഓൺലൈൻ ജപമാല; അണിചേർന്ന് ആഗോളസമൂഹം

ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളുടെ ഓൺലൈൻ ജപമാല; അണിചേർന്ന് ആഗോളസമൂഹം

സിഡ്‌നി: കൊറോണ വ്യാപനത്തിനെതിരെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള വിദ്യാർത്ഥിസംഘം ഓൺലൈനിൽ സംഘടിപ്പിക്കുന്ന അനുദിന ജപമാല അർപ്പണം ശ്രദ്ധേയമാകുന്നു. കൊറോണ മൂലം രാജ്യത്തുടനീളമുള്ള സർവകലാശാലകൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ഓൺലൈനിൽ ഒത്തുചേർന്ന് ജപമാലയർപ്പിക്കാൻ ഇവർ തീരുമാനമെടുക്കുന്നത്. ഇതേക്കുറിച്ച് അറിഞ്ഞതോടെ ഓസ്‌ട്രേലിയ്ക്ക് പുറമെ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരും ജപമാലയിൽ അണിചേരുന്നുണ്ട്.

സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ദൈവാലയങ്ങളിലോ പ്രത്യേക പ്രാർത്ഥനാ ഇടങ്ങളിലോ ഒത്തുചേരാൻ സാധിക്കില്ലെങ്കിലും തങ്ങളുടെ വിശ്വാസവും കൂട്ടായ്മയും സജീവമായി നിലനിർത്താൻ കഴിയുമെന്നതിന് ഉദാത്ത മാതൃകയാവുകയാണ് ഈ വിദ്യാർത്ഥീസംഘം.

വീഡിയോ കോൺഫറൻസിനുള്ള ‘സൂം’ ആപ്പിലൂടെയാണ് ഈ യുവജനങ്ങൾ ജപമാലയർപ്പണം നടത്തുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00നാണ് ജപമാല പ്രാർത്ഥന. യു.എസ്.എ, കാനഡ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽനിന്ന് നിരവധിപേർ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ട്.

വിശ്വാസികളെ സംബന്ധിച്ച് തങ്ങളുടെ വിശ്വാസം സാക്ഷ്യപ്പെടുത്താൻ ആയിരിക്കുന്ന ഇടമോ അവിടുത്തെ സാഹചര്യങ്ങളോ ഒന്നും ഒരിക്കലും തടസമാകില്ല എന്നതിനുള്ള തെളിവാണ് ഈ ഒത്തുചേരൽ എന്ന് യൂണിവേഴ്‌സിറ്റിയുടെ കാത്തലിക് ചാപ്ലൈൻസി കോർഡിനേറ്റർ ടോണി മാറ്റർ പറഞ്ഞു.

മാത്രമല്ല ഈ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ഭവനങ്ങൾ, യുവജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ദൈവാലയങ്ങളായി മാറുകയാണ്. ഇത് യഥാർത്ഥത്തിൽ വലിയ ആശ്വാസവും പ്രത്യാശയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?