Follow Us On

28

March

2024

Thursday

ദൈവാശ്രയത്വം പരസ്യമാക്കുന്ന ഭരണാധികാരി ഇന്ത്യയിലും! കേൾക്കണം മേഘാലയൻ മുഖ്യമന്ത്രിയുടെ വാക്കുകൾ

ദൈവാശ്രയത്വം പരസ്യമാക്കുന്ന ഭരണാധികാരി ഇന്ത്യയിലും! കേൾക്കണം മേഘാലയൻ മുഖ്യമന്ത്രിയുടെ വാക്കുകൾ

ഷില്ലോംഗ്: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശാസ്ത്രീയമായ മുൻകരുതലുകൾ നിർദേശിക്കുന്നതിനൊപ്പം ആത്മീയ പ്രതിരോധത്തിന്റെ പ്രസക്തി ഓർമിപ്പിച്ച് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ പുറപ്പെടുവിച്ച വീഡിയോ സന്ദേശങ്ങളും തരംഗമായിരുന്നു. പക്ഷേ, അക്കൂട്ടത്തിൽ ഒന്നുപോലും ഇന്ത്യയിൽനിന്നുണ്ടായില്ലല്ലോഎന്ന ദൈവവിശ്വാസികളുടെ പരിഭവത്തിന് ഇനി സ്ഥാനമില്ല. ദൈവാശ്രയത്വം പരസ്യമാക്കാൻ മടികാട്ടാത്ത ഭരണാധികാരി ഇന്ത്യയിലുമുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയുടെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ വിശുദ്ധവാരത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച വീഡിയോ സന്ദേശം സെക്കുലർ മാധ്യമങ്ങൾ കണ്ടമട്ട് നടിച്ചില്ലെങ്കിലും രണ്ടര മിനിറ്റുമാത്രം ദൈർഘ്യമുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്‌. ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:

ഇന്ന് നാം വിശുദ്ധ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ സർവശക്തനായ ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് നമുക്ക് ഓർമിക്കാം. കോവിഡ്19 എന്ന ഏറ്റവും വലിയ വെല്ലുവിളി എങ്ങനെ നേരിടാമെന്ന് ഇന്ന് ലോകം ചിന്തിക്കുന്നു. ക്രൈസ്തവർ എന്ന നിലയിൽ നമ്മെ നയിക്കുന്ന

ദൈവവചനത്തിൽ നമുക്കു പ്രത്യാശയുണ്ട്. ‘എല്ലാം സാധ്യമായ ദൈവം’ (മത്തായി 19:26) നമ്മുടെ സംരക്ഷണം ഉറപ്പ് തരുന്നു.

ഈശോ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അസാധ്യമാണെന്നു പലരും കരുതിയ അത്ഭുതങ്ങൾ അവിടുന്ന് നിറവേറ്റി. ഈ വചനങ്ങൾ തെറ്റുപറ്റാത്ത ദൈവസ്‌നേഹത്തെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുകയും വിശ്വാസവും വിജ്ഞാനവും ധൈര്യവും ഇക്കാലയളവിൽ നമുക്കു പ്രദാനം ചെയ്യുകയും ചെയ്യട്ടെ.

നമ്മിൽ ചിലർക്ക് ഈ ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടാൻ അവസരം ലഭിച്ചു. എന്നാൽ, മറ്റു ചിലരുടെ കുടുംബാംഗങ്ങൾ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അവസ്ഥയിൽ അകപ്പെട്ടിരിക്കുന്നു. നാം സുരക്ഷിതരായിരിക്കാൻവേണ്ടി സ്വന്തം ജീവിതം അപകടത്തിലാക്കി ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. അവരോടുള്ള വലിയ കടപ്പാടും നന്ദിയും അഭിനന്ദനങ്ങളും ഞങ്ങൾ പ്രകടിപ്പിക്കുന്നു.

വിശുദ്ധവാരം ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ്. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും സവിശേഷമായ രീതിയിൽ നാം ആഘോഷിക്കുന്ന സമയം. അവിടുത്തെ പ്രവൃത്തികൾ നാം ഓർക്കുകയും അവിടുത്തെ സന്ദേശങ്ങൾ ധ്യാനിക്കുകയും ഇന്നത്തെ ലോകത്ത് അവിടുത്തെ ശിഷ്യരായി ജീവിക്കാമെന്ന് പുനഃസമർപ്പണം നടത്തുകയും ചെയ്യേണ്ട സമയം. സംസ്ഥാനത്തിലെ എല്ലാ ജനങ്ങൾക്കും പ്രത്യേകിച്ച്, ക്രൈസ്തവർക്ക് അനുഗ്രഹപ്രദമായ ഒരു വിശുദ്ധവാരവും അർത്ഥപൂർണമായ ദുഃഖവെള്ളിയും ആശംസിക്കുന്നു.

*****

നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാങ്മയുടെ മകനാണ് കൊൺറാഡ് സാങ്മ. പി.സി.എൻ ഷില്ലോംഗ് എന്ന ചാനലിൽ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?