Follow Us On

20

March

2023

Monday

കർദിനാൾ പെല്ലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി; കുറ്റം ആരോപിച്ചവരോട് പരാതിയില്ലെന്ന് കർദിനാൾ

കർദിനാൾ പെല്ലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി; കുറ്റം ആരോപിച്ചവരോട് പരാതിയില്ലെന്ന് കർദിനാൾ

മെൽബൺ: ലൈംഗീക ആരോപണത്തെ തുടർന്ന് ഒരു വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന 78 വയസുകാരനായ കർദിനാൾ ജോർജ് പെല്ലിനെ ഓസ്‌ട്രേലിയൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാർക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുൾ ബെഞ്ച് കർദിനാളിനെതിരായ കേസ് റദ്ദാക്കിയത്.

തനിക്കെതിരെ കുറ്റം ആരോപിച്ചവരോട് പരാതിയില്ലെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും വിധിക്കുശേഷം കർദിനാൾ പ്രതികരിച്ചു: ‘ഗുരുതരമായ അനീതി അനുഭവിക്കുന്നതിനിടയിലും ഞാൻ എന്റെ നിരപരാധിത്വം കാത്തുസൂക്ഷിച്ചു. എന്റെമേൽ കുറ്റം അരോപിച്ചവരോട് എനിക്ക് യാതൊരു പരാതിയുമില്ല.’ ദീർഘകാല ശാന്തിയുടെ ഏക അടിസ്ഥാനം സത്യമാണ്, നീതിയുടെ ഏക അടിസ്ഥാനം സത്യമാണ്, കാരണം നീതി എന്നാൽ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1996 മെൽബൺ ആർച്ച്ബിഷപ്പായി സേവനം ചെയ്യവേ, ഗായക ശുശ്രൂഷകരായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കർദിനാൾ പെല്ലിനെതിരായ കുറ്റാരോപണം. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് കീഴ്‌ക്കോടതി ആറ് വർഷത്തെ ജയിൽശിക്ഷ ലഭിച്ചത്.

മുഴുവൻ തെളിവുകളുടെയും അടിസ്ഥാനത്തിൽ യുക്തിസഹചമായി കേസ് പരിഗണിക്കേണ്ട കോടതി നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ വിശദമായി പ~നം നടത്താതെയാണ് കുറ്റവാളിയായി കണ്ടെത്തിയതെന്നും അപേക്ഷകന്റെ നിരപരാധിത്വം പരിശോധിച്ചില്ലെന്ന് സംശയമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?