Follow Us On

28

March

2024

Thursday

കുരിശിൽ പ്രത്യാശവെച്ച് അമേരിക്ക; വീട്ടുമുറ്റത്ത് കുരിശ് നാട്ടി ആയിരക്കണക്കിന് കുടുംബങ്ങൾ

കുരിശിൽ പ്രത്യാശവെച്ച് അമേരിക്ക; വീട്ടുമുറ്റത്ത് കുരിശ് നാട്ടി ആയിരക്കണക്കിന് കുടുംബങ്ങൾ

വാഷിംഗ്ടൺ ഡിസി: കൊറോണ പകർച്ചവ്യാധിക്കെതിരെ കുരിശിൽ പ്രത്യാശവെച്ച് അമേരിക്കയിലെ വിശ്വാസീസമൂഹം. കൊറോണയ്‌ക്കെതിരായ ആത്മീയ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടുമുറ്റത്ത് കുരിശുകൾ നാട്ടാൻ പ്രോത്സാഹിപ്പിക്കുന്ന ‘ഫെയിത്ത് ഓവർ ഫിയർ’ (ഭയത്തിന് മേലെ വിശ്വാസം) കാംപെയിൻ ശ്രദ്ധേയമാകുന്നു. ജോർജിയയിൽ ആരംഭിച്ച ‘ഫെയിത്ത് ഓവർ ഫിയർ’ പ്രചാരണം ഇതര സംസ്ഥാനങ്ങളിലെ വിശ്വാസികളും ഏറ്റെടുത്തു കഴിഞ്ഞു.

ആയിരക്കണക്കിന് കുടുംബങ്ങളാണ് തങ്ങളുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്മസ് അലങ്കാര ലൈറ്റുകളാൽ കുരിശുകൾ അലങ്കരിക്കുന്നവരും നിരവധിയാണ്. ‘ഫെയിത്ത് ഓവർ ഫിയർ’ എന്നതിനെ ചിലർ ‘ഫെയിത്ത് നോട്ട് ഫിയർ’ എന്നും വിളിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് നാട്ടിയ കുരിശുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരും നിരവധിയാണ്.

ജോർജിയ, കെന്റക്കി, ഒഹിയോ, ലൂയിസിയാന, അർകൻസാസ്, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും ‘ഫെയിത്ത് ഓവർ ഫിയർ’ കാംപെയിൻ ഏറ്റെടുത്തിരിക്കുന്നത്. മറ്റുള്ളവർക്ക് എടുത്തുകൊണ്ടുപോയ് ഉപയോഗിക്കാൻ കുരിശുകൾ നിർമിച്ച് വഴിയരികിലും മറ്റും ക്രമീകരിക്കുന്നുമുണ്ട് ചില പ്രവർത്തകർ.

‘ഭയത്തേക്കാൾ വിശ്വാസം എപ്പോഴും ശക്തമാണെന്ന പ്രതീക്ഷയും ഉറപ്പും കൈവരുത്താൻ നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കുരിശ് സ്ഥാപിക്കുവിൻ,’എന്ന ആഹ്വാനവുമായി ജോർജിയയിലെ ഒരുസംഘം വിശ്വാസികൾ രൂപീകരിച്ച ‘ഫെയിത്ത് ഓവർ ഫിയർ ക്രോസി’ന്റെ ഫേസ്ബുക്ക് പേജിന് സമാനമായി ഇതര സംസ്ഥാനങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?