Follow Us On

01

December

2022

Thursday

ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ ക്രൂശിതനായ ക്രിസ്തുവിലേക്ക് നോക്കുക; ജോസഫ് അന്നംകുട്ടി ജോസിന്റെ ഗുഡ് ഫ്രൈഡേ സന്ദേശം

ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ ക്രൂശിതനായ ക്രിസ്തുവിലേക്ക് നോക്കുക; ജോസഫ് അന്നംകുട്ടി ജോസിന്റെ ഗുഡ് ഫ്രൈഡേ സന്ദേശം

സച്ചിൻ എട്ടിയിൽ

ജീവിതത്തിൽ ക്ലേശങ്ങളും, ദുഃഖങ്ങളും ഉണ്ടാകുമ്പോൾ, അവയെ അതിജീവിക്കാൻ ക്രൂശിതനായ ക്രിസ്തുവിലേക്ക് നോക്കുക എന്നതാണ് ഏറ്റവും ഉത്തമമായ പ്രതിവിധിയെന്ന് പ്രശസ്ത റേഡിയോ ജോക്കിയും, എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഗുഡ് ഫ്രൈഡേ സന്ദേശം.

33 വയസ്സ് ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട ദിവസം എങ്ങനെയാണ് ഗുഡ് ഫ്രൈഡേ ആകുന്നതെന്ന ചോദ്യത്തോട് കൂടിയാണ് അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

ഗുഡ് ഫ്രൈഡേ എന്ന വാക്കിന്റെ ആന്തരിക അർത്ഥം ഒരുപാട് നാളുകൾ ചിന്തിച്ചതിനുശേഷമാണ് തനിക്ക് മനസ്സിലായതെന്ന് ജോസഫ് പറയുന്നു. നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ വേദനകളിലൂടെയും, ക്രിസ്തുവും കടന്നുപോയിട്ടുണ്ട്.

ക്രിസ്തുവിനെ സ്വന്തം ശിഷ്യൻ പണത്തിനുവേണ്ടി ഒറ്റിക്കൊടുത്തു. ശിഷ്യന്മാരുടെ തലവനായിരുന്ന പത്രോസ് മൂന്നു തവണ തള്ളിപ്പറഞ്ഞു. രോഗസൗഖ്യം നൽകിയവരാരും പീഡാനുഭവ സമയത്ത് സഹായത്തിനായി വന്നില്ല. നാം സ്നേഹിച്ച ആളുകൾ നമ്മളെ തള്ളിപ്പറയുമ്പോൾ,  നമ്മളെ ഒറ്റപ്പെടുത്തുമ്പോൾ നാം  ക്രൂശിതനായ ക്രിസ്തുവിലേക്ക് നോക്കണമെന്ന് ജോസഫ് പറയുന്നു.

നാം നിന്ദനങ്ങളും, പീഡനങ്ങളും ഏറ്റുവാങ്ങുമ്പോൾ, ഇതെല്ലാം സഹിച്ച ക്രിസ്തു നമ്മുടെ മുന്നേ നടന്നു പോയിട്ടുണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ സാധിക്കുന്നതാണ് പിടിച്ചുനിൽക്കാൻ ശക്തി നൽകുന്ന ഏക കാര്യമെന്ന് ജോസഫ് കൂട്ടിച്ചേർത്തു. ഇതായിരിക്കാം, ഇന്നത്തെ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിശേഷിപ്പിക്കാനുള്ള കാരണമെന്ന് പറഞ്ഞുകൊണ്ടാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?