Follow Us On

28

March

2024

Thursday

അമേരിക്ക തകർന്നാൽ!

അമേരിക്ക തകർന്നാൽ!

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. ലോകത്തുള്ള എല്ലാ രാജ്യക്കാരും തൊഴിൽ തേടിയും മികച്ച ജീവിത നിലവാരവും ലക്ഷ്യമിട്ടും പല നാളുകളിലായി അമേരിക്കയിലേക്ക് കുടിയേറി. ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ അമ്പതു വർഷങ്ങൾ കൊണ്ടു അമേരിക്കയിലേക്ക് കുടിയേറി പൗരത്വം സ്വീകരിച്ചിട്ടുള്ളത്. കുടിയേറ്റക്കാരുടെ മക്കളും തൊഴിൽ നേടി വന്നവരുമായ ഒരുകോടിയിലധികം ഇന്ത്യക്കാർ അമേരിക്കയിൽ ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു .

അമേരിക്കയിലുള്ള ചൈനാക്കാരുടെ എണ്ണവും കോടികൾക്കു മുകളിലാണ്. അമേരിക്കയുടെ അതിർത്തി രാജ്യമായ മെക്‌സിക്കോയിൽനിന്നും മൂന്നു കോടിയോളം ആളുകൾ അമേരിക്കയിൽ കുടിയേറി പാർക്കുന്നു. ഇങ്ങനെ അമേരിക്കൻ ജനസംഖ്യയുടെ 40%വും വിവിധ രാജ്യങ്ങളിൽനിന്നും കുടിയേറി പാർക്കുന്നവരാണഅവർ യാതൊരുവിധ വർണ്ണ വർഗ്ഗ വിവേചനവും കൂടാതെ, മനുഷ്യാവകാശ ലംഘനങ്ങളും കൂടാതെ, വ്യക്തി സ്വാതന്ത്ര്യത്തോടെ തൊഴിൽ ചെയ്തു ജീവിക്കുന്നു.

വിവിധ അമേരിക്കൻ കമ്പനികളുടെ ഔട്ട്‌സോഴ്‌സിങിലൂടെ ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്തുവരുന്നു. അമേരിക്കൻ കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ നേരിട്ടും ലക്ഷക്കണക്കിനാളുകൾക്കു ജോലി ചെയ്തു ജീവിക്കുവാൻ കഴിയുന്നു. അത്തരം രാജ്യങ്ങളിലെ സർക്കാരുകൾക്ക് അത് നിമിത്തം കോടികളുടെ നികുതി പണം ലഭ്യമാകുന്നു. എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണ്.

‘വേൾഡ് ബാങ്ക്’ എന്ന ആശയം അമേരിക്കൻ സംഭാവനയായിരുന്നു .അതിന്റെ സ്രഷ്ടിക്കുപിന്നിൽ എന്തെല്ലാം ചെയ്യേണ്ടതുണ്ടായിരുന്നവോ അതെല്ലാം ചെയ്യുവാൻ മുന്നോട്ടു വന്നതു അമേരിക്കയും ബ്രിട്ടനുമാണ്. ‘വേൾഡ് ബാങ്ക്’ലെ പ്രധാന ഷെയർ ഹോൾഡർ എന്ന നിലയിൽ ബാങ്കിനെ നിയന്ത്രിക്കുകയും ഉപദേശിക്കുകയും വിമർശിക്കുകയും ചെയ്തു 76 വർഷങ്ങളായി ലോക ബാങ്ക് നിലനിന്നു പോരുന്നു. അത് നിമിത്തമായി പതിറ്റാണ്ടുകളായി ലോക രാജ്യങ്ങൾക്കു വികസന പ്രവർത്തനങ്ങൾക്കു വായ്പ എടുക്കുവാൻ ‘വേൾഡ് ബാങ്ക്’ സഹായകമായി.

ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിട്ടുകൂടി മതത്തെ രാഷ്ട്രീയത്തിൽനിന്നും വളരെ അകറ്റിനിറുത്തുവാൻ അമേരിക്കക്കു കഴിഞ്ഞു. അതു ഈ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും കാരണമായിട്ടുണ്ട്. മതത്തെ ഒരു രാജ്യവും രാഷ്ട്രീയത്തിൽ ഇടപെടുത്തുവാൻ പാടില്ല, അങ്ങനെ വന്നാൽ മതം രാഷ്ട്രത്തെ വിഴുങ്ങിയേക്കാം എന്നത്തിനു പല തെളിവുകൾ നമുക്കു മുൻപിൽ ഉള്ളപ്പോൾ ഈ വിഷയത്തിലും ഒരു നല്ല മാതൃക അമേരിക്ക ലോകത്തിനു കാണിച്ചു തന്നിരിക്കുന്നു.

ലോകത്ത് എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം സഹായവുമായി ഓടി എത്തുന്നത് അമേരിക്കയാണ്. വർഗീയ കലാപങ്ങൾ രൂക്ഷമാകുമ്പോൾ ലോക പോലീസായി അമേരിക്ക ഓടി എത്തുന്നു. അതിർത്തി തർക്കങ്ങളിൽ മധ്യസ്ഥതയുമായി അമേരിക്ക എത്തുന്നു. ഒരു രാജ്യം ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധി നേരിടുമ്പോൾ അവർ അമേരിക്കയുടെ ഉപദേശത്തിനായി കാക്കുന്നു. ലോകത്തെ ഇന്നു കാണുന്ന വിധം പരിഷ്‌കൃത സമൂഹമാക്കി മാറ്റുന്നതിൽ അമേരിക്ക വഹിച്ചിട്ടുള്ള പങ്കു ആർക്കും നിഷേധിക്കുവാൻ കഴിയുകയില്ല.

എത്രയോ കോടിക്കണക്കിനു ഡോളറാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ ദരിദ്ര രാജ്യങ്ങൾക്കായി പ്രതിവർഷം അമേരിക്ക സംഭാവന ചെയ്തുപോരുന്നു. മറ്റൊരു രാഷ്ട്രവും ഈ തരത്തിൽ ആരെയും സഹായിക്കുന്നുന്നില്ല എന്നതാണു വാസ്തവം. എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണ്.

ഇന്നു കാണുന്ന ഗൾഫ് രാഷ്ട്രങ്ങളെ ആ നിലയിൽ പടുത്തുയർത്തുന്നതിലും പുരോഗമനപരമായി ചിന്തിപ്പിക്കുന്നതിലും അമേരിക്ക വഹിച്ചിട്ടുള്ള പങ്കു വളരെ വലിയതാണു. ഇസ്ലാമിക രാഷ്ട്രങ്ങളിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന തീവ്രവാദ സംഘടനകളെയും തീവ്രവാദികളെയും അടിച്ചമർത്തുവാൻ ഇസ്ലാമിക ലോകത്തിനു തന്നെ കഴിയാതിരിക്കെ ആ ദൗത്യം ഏറ്റവും നന്നായി ചെയ്തു ഇസ്ലാമിക രാഷ്ട്രങ്ങളെ മാത്രമല്ല ലോകത്തെ തന്നെ സുരക്ഷിതമാക്കി മാറ്റുവാൻ ആളും അർത്ഥവും നൽകി അമേരിക്ക മുന്നോട്ടു വരുന്നു.

അമേരിക്ക നട്ടതും വളർത്തിയതും പ്രോത്സാഹിപ്പിച്ചതുമായ ഏജൻസികളുടെ കണ്ടുപിടുത്തങ്ങളും ആ മണ്ണിൽ ഉടെലെടുത്ത എല്ലാ നല്ല ആശയങ്ങളും ആവോളം ആസ്വാദിച്ചിട്ടും ചിലർ അമേരിക്കയെ ശപിക്കുന്നു. ചിലർ തകർന്നു പോകുവാൻ ആഗ്രഹിക്കുന്നു.

അമേരിക്ക തകർന്നാൽ ലോകരാജ്യങ്ങളെല്ലാം ആടി ഉലയും. ചില രാജ്യങ്ങൾ തന്നെ സാമ്പത്തികമായി തകർന്നു പോയേക്കാം. ലോകം തന്നെ പതിറ്റാണ്ടുകൾ പിറകിലോട്ടു പോയേക്കാം. ഇന്നു ലോകത്തു ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും മുന്നോട്ടുള്ള ജീവിതം ഇരുട്ടിലേക്കു മാറ്റപ്പെട്ടേക്കാം. ഉഗ്ര പ്രതാപിയായ അമേരിക്കയുടെ ശാസനകൾക്കുമുൻപിൽ ഒളിച്ചിരിക്കുന്ന അന്ധകാര ശക്തികൾ ലോകത്തെങ്ങും തലപൊക്കും.

കമ്യൂണിസ്റ്റു ഏകാധിപത്യ രാജ്യങ്ങൾ ഉരുക്കുമുഷ്ടി കൊണ്ടു പ്രതിപക്ഷാശയങ്ങളെ അടിച്ചമർത്താം. മാത്രമല്ല, അമേരിക്ക ഇല്ലങ്കിൽ ലോകത്തു ജനാധിപത്യത്തിനും മനുഷ്യാവകാശാങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കാൻ ആരാണു നേതൃത്വം കൊടുക്കുക? മത സ്വാതന്ത്ര്യത്തിനുവേണ്ടി ആരാണു വാദിക്കുക?

അമേരിക്കയില്ലങ്കിൽ ഐക്യരാഷ്ട്ര സംഘടന ദുർബലമാകും. അതുവഴി ‘ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്’ തന്നെ ഇല്ലാതായേക്കാം. ഐക്യരാഷ്ട്രസഭയുടെ 22% അമേരിക്കയുടെ സംഭാവനയാണ്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കണക്കാക്കപ്പെടുന്ന ചൈന 12 % മാത്രമാണു സംഭാവന ചെയ്യുന്നത്. ആ സ്ഥാനത്തു ഇന്ത്യ സംഭാവന ചെയ്യുന്നത് വെറും 0 .80% മാത്രം. ലോകാരോഗ്യ സംഘടന നിലനിൽക്കുന്നതു അമേരിക്കയുടെ സംഭാവനയിലാണ്. ഈ സംഘടന അത് നിമിത്തം ആരോഗ്യരംഗത്തു ചെയ്തു പോരുന്ന സേവനങ്ങൾ നിരവധിയാണ്.

195 രാജ്യങ്ങൾ ലോകത്തുണ്ട്. ഈ രാജ്യങ്ങൾ എല്ലാംകൂടി കയറ്റുമതി ചെയുന്ന മൊത്തം ഉൽപ്പന്നങ്ങളുടെ അഞ്ചിൽ ഒന്നു ശതമാനവും അമേരിക്കയിലോട്ടു മാത്രമാണു. അതിന്റെ ഗുണഭോക്താക്കളാണു അതാതു രാജ്യങ്ങൾ. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഇന്ത്യ അമേരിക്കയോടു ചേർന്നുനിന്നിരുന്നുവെങ്കിൽ, അമേരിക്കയിൽനിന്നു നാം പലതും പഠിക്കുവാൻ മനസ്സു വച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ചൈനക്കു മുൻപേ അമേരിക്കയോളം ഓടിയെത്തുവാൻ എന്നേ നമുക്കു കഴിയുമായിരുന്നു

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു നാം പറയാറുണ്ടു. വെളിച്ചമുള്ളതുകൊണ്ടാണു ഇരുളിന്റെ ഭീകരത നാം അറിയാതെ പോകുന്നത്. അമേരിക്ക ലോകത്തിനു വെളിച്ചമാണ്. എന്നിട്ടും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരുപാടു രാജ്യങ്ങൾ ലോകത്തുണ്ട്. ഇസ്ലാമിക ലോകത്തിലെ വിവരദോഷികളായിട്ടുള്ള വലിയൊരു കൂട്ടം ആളുകളും അവർക്കിടയിലെ തീവ്രവാദികളും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണ്. ഐസിസ്, താലിബാൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊടും തീവ്രവാദ ആശയങ്ങളെ പിന്തുടരുന്ന സംഘടനകളെ വേരോടെ പിഴുതെറിയുവാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ അമേരിക്കയുടെ ദുഷ്‌ചെയ്തികളായി ഇസ്ലാമിക ലോകത്തും പുറത്തും പ്രചരിപ്പിക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുരാജ്യങ്ങൾ അമേരിക്കയുടെ തകർച്ച ആഗ്രഹിക്കുന്നവരാണ്. മനുഷ്യാവകാശങ്ങൾ, ജനാതിപത്യം, പത്ര സ്വാതന്ത്യം, മത സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങൾ കമ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരാണ് എന്നതാണു അമേരിക്കയോടുള്ള എതിർപ്പിനുള്ള ഒരു കാരണം. ഇന്നത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളിൽ എന്നെങ്കിലും സൂര്യനുദിക്കാൻ അനുവദിച്ചാൽ അന്ന് ആ ജനതക്ക് പറയുവാൻ ഒരുപാടു കഥകൾ ഉണ്ടാവും.

പരിഷ്‌കൃത സമൂഹത്തിൽ സകല സ്വാതന്ത്ര്യ ത്തോടും കൂടെ ജീവിച്ചു പോരുന്ന നമ്മുടെ രകതം മരവിക്കുന്ന കണ്ണുനീരിന്റെയും ദാരിദ്ര്യത്തിന്റെയും അധികാരികളുടെ കൊടും ക്രൂരതകളുടെയും കഥകൾ. പട്ടിക്കു തീറ്റയാകേണ്ടിവരുന്ന മനുഷ്യ സമൂഹത്തിന്റെ കഥ. ആ കഥകൾ കേൾക്കുമ്പോൾ മാത്രമേ ഇരുട്ടിന്റെ ശ്കതികൾക്കു അമേരിക്ക ലോകത്തിനു വെളിച്ചമാണെന്നു സമ്മതിക്കുവാൻ കഴിയു.

വികസനം എന്നോ പൂർത്തിയായ രാജ്യമാണു അമേരിക്ക. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവത്തനങ്ങൾക്കു വേഗത കുറഞ്ഞിട്ടുണ്ടാകാം, ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും ക്ഷീണങ്ങൾ ഉണ്ടായേക്കാം. തളർച്ചകൾ ഉണ്ടായേക്കാം എന്ന് കരുതി അമേരിക്ക തകരുന്നു എന്നൊക്കെ ചില കുബുദ്ധികൾ പ്രചരിപ്പിക്കുകയും അമേരിക്ക നശിച്ചു കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

അമേരിക്കൻ ഡോളറിനു പുറത്തെഴുതിവച്ചിരിക്കുന്ന ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ എന്ന മോട്ടോയിൽ പറയുന്ന ദൈവം അമേരിക്കയോടു കൂടെയുള്ള കാലത്തോളം അമേരിക്ക തകരുമെന്നുള്ളത് വെറും വ്യമോഹം മാത്രമാണ്.

(വാട്‌സാപ്പിൽ നിന്ന് കിട്ടിയത് )

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?