Follow Us On

07

May

2021

Friday

സാന്തോ സ്പിരിത്തോ ഇൻ സാസിയ ഒരുങ്ങി; പേപ്പൽ ദിവ്യബലി അർപ്പണം ഇന്ന്

സാന്തോ സ്പിരിത്തോ ഇൻ സാസിയ ഒരുങ്ങി; പേപ്പൽ ദിവ്യബലി അർപ്പണം ഇന്ന്

വത്തിക്കാൻ സമയം രാവിലെ 10.25ന് അർപ്പിക്കുന്ന ദിവ്യബലി ശാലോം വേൾഡിൽ
തത്സമയം

വത്തിക്കാൻ സിറ്റി: ദൈവകരുണയുടെ തിരുനാൾ ദിനത്തിലെ പേപ്പൽ ദിവ്യബലി അർപ്പണത്തിനായി റോമിലെ ‘സാന്തോ സ്പിരിത്തോ ഇൻ സാസിയ’ ദൈവാലയം തയാറായി. വത്തിക്കാൻ സമയം ഇന്ന് (ഏപ്രിൽ 11) രാവിലെ 10.20നാണ് തിരുക്കർമങ്ങൾ. ദൈവ കരുണയുടെ ചിത്രം വെളിപ്പെടുത്തപ്പെട്ട വിശുദ്ധ ഫൗസ്റ്റീനയുടെയും ദൈവകരുണയുടെ തിരുനാളിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിട്ടുള്ള  ‘സാന്തോ സ്പിരിത്തോ ഇൻ സാസിയ’ ദൈവാലയം ദൈവകരുണയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രംകൂടിയാണ്.

മഹാമാരിയെ തുടർന്ന്, ദൈവ കരുണയുടെ തിരുനാൾ ദിനത്തിൽ കഴിഞ്ഞ വർഷവും ഈ ദൈവാലയത്തിൽതന്നെയായിരുന്നു പേപ്പൽ ദിവ്യബലി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽനിന്ന് ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന പ്രസ്തുത ദൈവാലയത്തെ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രമായി മാറ്റിയതും വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. വിശുദ്ധ ഫൗസ്റ്റീന അംഗമായിരുന്ന ‘ദ സിസ്റ്റേഴ്‌സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്‌സി’ സന്യാസിനി സഭയാണ് അനുദിന പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ക്രമീകരണം നടത്തുന്നത്. ദൈവാലയത്തോട് ചേർന്ന് ഒരു ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.

ഈസ്റ്ററിനുശേഷം വരുന്ന ഞായർ ദൈവകരുണയുടെ തിരുനാളായി 2000 മേയ് അഞ്ചിനാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചത്. 1993ൽ, സിസ്റ്റർ ഫൗസ്റ്റീന വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടതും ഈസ്റ്ററിനുശേഷമുള്ള ഞായറാഴ്ചയാണ്. പ്രഖ്യാപന തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വിയോഗവും ദൈവകരുണയുടെ തിരുനാൾ ദിനത്തിന്റെ തലേന്നായിരുന്നു- 2005 ഏപ്രിൽ രണ്ട്. പിന്നീട് അദ്ദേഹം വാഴ്ത്തപ്പെട്ട നിരയിലേക്കും (2011 മേയ് ഒന്ന്) വിശുദ്ധരുടെ ഗണത്തിലേക്കും (2014 ഏപ്രിൽ 27) ഉയർത്തപ്പെട്ടതും ഈസ്റ്ററിനുശേഷമുള്ള ഞായറാഴ്ചയായ ദൈവകരുണയുടെ തിരുനാൾദിനത്തിൽ തന്നെയാണെന്നും സവിശേഷതയാണ് .

വത്തിക്കാൻ സമയം രാവിലെ 10.25ന് അർപ്പിക്കുന്ന ദിവ്യബലി ശാലോം വേൾഡിൽ തത്‌സമയം കാണാം. സമയക്രമം ചുവടെ:  4.25AM  (ET)/ 9.25AM (BST)/ 6.25PM (AEST)/ 1.55PM (AEST)

ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/live), യൂ ടൂബ്‌ (youtube.com/ShalomWorld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld), ട്വിറ്റർ പേജ്  (twitter.com/ShalomWorldTV) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org/watchon/apps

ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ലഭ്യമാക്കുന്ന
സൺഡേ ശാലോമിന്റെ വാട്‌സ്അപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?