Follow Us On

03

June

2020

Wednesday

ഹലോ ഗ്രാൻഡ്പാ, ഹായ് ഗ്രാൻഡ്മാ! പ്രായമായവരെ ചേർത്തുപിടിച്ച് ‘യൂത്ത് ഫോർ പീസ്’

ഹലോ ഗ്രാൻഡ്പാ, ഹായ് ഗ്രാൻഡ്മാ! പ്രായമായവരെ ചേർത്തുപിടിച്ച് ‘യൂത്ത് ഫോർ പീസ്’

റോമ: മഹാമാരിയുടെ കാലത്തും നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങളുടെ ചെറുമക്കളായ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം പകരാൻ ഇറ്റലിയിലെ ഒരു സംഘം യുവജനങ്ങൾ ആവിഷ്‌ക്കരിച്ച ‘യൂത്ത് ഫോർ പീസ്’ കാംപെയിൻ ശ്രദ്ധേയമാകുന്നു. കൊറോണ വ്യാപനവും അതുതടയാനുള്ള ലോക് ഡൗണും മൂലം ഒറ്റപ്പെട്ടുപോയ വൃദ്ധരെ ചേർത്തുപിടിക്കുകയാണ് കാംപെയിന്റെ ലക്ഷ്യം.

പ്രായമായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ കാംപെയിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് നടത്തുന്നത്. ഫോൺകോളുകൾ ചെയ്തും വീഡിയോ സന്ദേശങ്ങൾ അയച്ചും പ്രായമായവരെ സധൈര്യരാക്കുന്നതോടൊപ്പം മരുന്നുകളും മാസ്‌ക്കുകളും മറ്റ് അവശ്യസാധനങ്ങളും വൃദ്ധസദനങ്ങളിൽ എത്തിക്കുന്നുമുണ്ട് ഇവർ. കൊറോണ വൈറസ് വ്യാപിക്കും മുമ്പുതന്നെ നഴ്‌സിങ് ഹോമുകളിലെത്തി ഇവരെ സന്ദർശിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികളാണ് ‘യൂത്ത് ഫോർ പീസ്’ എന്ന കാംപെയിന് തുടക്കം കുറിച്ചത്.

ഏറ്റവുമധികം വൃദ്ധജനങ്ങളുള്ള യൂറോപ്യൻ രാജ്യമാണ് ഇറ്റലി. യു.എന്നിന്റെ കണക്കുപ്രകാരം, 65 വയസിനു മുകളിൽ പ്രായമുള്ള ഇറ്റാലിയൻ പൗരന്മാരുടെ എണ്ണം 20%ത്തിൽപ്പരം വരും. കൊറോണാമൂലമുള്ള മരണനിരക്ക് ഏറ്റവും കൂടുതൽ പ്രായമായവരിലുമാണ്. അതുകൊണ്ടുതന്നെ, പ്രായമുള്ളവരുമായി ഇടപഴകി അവരെ പരിഭ്രാന്തിയിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യവും കാംപെയിനിന്റെ ഭാഗമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?