Follow Us On

03

June

2020

Wednesday

റവ. ഡോ. ബിജി മർക്കോസ് ചിറത്തലാട്ട് (53), ലണ്ടൻ

റവ. ഡോ. ബിജി മർക്കോസ് ചിറത്തലാട്ട് (53), ലണ്ടൻ

ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരിയും യു.കെ ഭദ്രാസന വൈദിക സെക്രട്ടറിയുമായ റവ. ഡോ. ബിജി മർക്കോസ് ചിറത്തലാട്ട് (53) നിര്യാതനായി. വെർത്തിംഗ് ഹോസ്പിറ്റലിൽ ചാപ്ലൈൻ, സൺഡേ സ്‌കൂൾ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. മൃതസംസ്‌കാരം ലണ്ടനിൽ നടക്കും. വാകത്താനം പുത്തൻചന്ത ചിറത്തലാട്ട് കുടുംബാംഗമാണ്.

ദമസ്‌ക്കസിലെ സെന്റ് അഫ്രേം വൈദിക സെമിനാരിയിൽ സുറിയാനി ഭാഷയിൽ ഉപരിപ~നം നടത്തിയ ഇദ്ദേഹം ജർമനിയിലെ മാർമുർഖ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. സുറിയാനി സഭാ പിതാവായ ബാർ എബ്രായയുടെ കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്.

പെരുമ്പള്ളി സെന്റ് ജോർജ് സിംഹാസന, കൊച്ചറ സെന്റ് പീറ്റേഴ്‌സ്, വിയന്ന സെന്റ് മേരീസ് എന്നീ ഇടവകകളിൽ വികാരിയായിരുന്നു. മുളന്തുരുത്തി സിറിയൻ ഓർത്തഡോക്‌സ് വൈദിക സെമിനാരി അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. കാക്കനാട് കാവുങ്കൽ മൂലയിൽ കിളിത്താട്ടിൽ കുടുംബാംഗം ബിന്ദുവാണ് ഭാര്യ. മക്കൾ: തബീത്ത, ലവിത,ബേസിൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?