Follow Us On

08

July

2020

Wednesday

വത്തിക്കാനിൽ ‘സാലറി ചലഞ്ച്’ ഇല്ല; എന്നിട്ടും, ശമ്പളം സംഭാവനചെയ്യാൻ ഉദ്യോഗസ്ഥരുടെ മത്‌സരം!

വത്തിക്കാനിൽ ‘സാലറി ചലഞ്ച്’ ഇല്ല; എന്നിട്ടും, ശമ്പളം സംഭാവനചെയ്യാൻ ഉദ്യോഗസ്ഥരുടെ മത്‌സരം!

വത്തിക്കാൻ സിറ്റി: കൊറോണമൂലം ക്ലേശിക്കുന്നവരെ സഹായിക്കാൻ സമാഹരിക്കുന്ന ഫണ്ടിലേക്ക് ശമ്പളം സംഭാവന ചെയ്യുന്ന വത്തിക്കാൻ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സാലറി ചലഞ്ചൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ വിഭാഗം ഉദ്യോഗസ്ഥരിൽനിന്നും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ഉചിതമാംവിധം സംഭാവന നൽകണ ഓർമപ്പെടുത്തലോടെ പേപ്പൽ ചാരിറ്റീസ് വിഭാഗം അധ്യക്ഷൻ കർദിനാൾ കോൺറാഡ് ക്രാജേവ്‌സ്‌കി ഉദ്യോഗസ്ഥർക്ക് കത്ത് അയച്ചിരുന്നു. അതേ തുടർന്നാണ്, ശമ്പളം സംഭാവന ചെയ്യുന്ന മാതൃകാപരമായ നടപടി വ്യാപകമായത്. ചിലർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോൾ മറ്റ് ചിലർ രണ്ട് മാസത്തെ ശമ്പളം നൽകി.

ശമ്പളം സംഭാവന ചെയ്ത വത്തിക്കാൻ ഉദ്യോഗസ്ഥരെ അനുമോദിച്ച് കർദിനാൾ ക്രാജേവ്‌സ്‌കി രംഗത്തെത്തിയതും ശ്രദ്ധേയമായി. ‘പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായത്. പൊലീസുകാർ ഉൾപ്പെടെ താൻ സമീപിക്കാത്തവർപോലും സംഭാവനകൾ നൽകിയിട്ടുണ്ട്,’ കർദിനാൾ സാക്ഷ്യപ്പെടുത്തി.

ഫണ്ടിന്റെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ പാപ്പ തീരുമാനിക്കുമെന്ന് അറിയിച്ച അദ്ദേഹം, കൊറോണാ ബാധിതർക്ക് ധനസഹായം ലഭ്യമാക്കുന്നതിനൊപ്പം സാംബിയ, റൊമാനിയ എന്നിവിടങ്ങളിൽ വെന്റിലേറ്റർ ലഭ്യമാക്കാനും ഈ ഫണ്ട് ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു. വത്തിക്കാനിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും റോമൻ കൂരിയയിലെ മേധാവികൾക്കും വിവിധ വിഭാഗങ്ങളുടെ തലവൻമാർക്കും സെക്രട്ടറിമാർക്കുമാണ് കർദിനാൾ ക്രാജേവ്‌സ്‌കി കത്തയച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?