Follow Us On

03

June

2020

Wednesday

നൈജീരിയയിൽ ക്രൈസ്തവ വേട്ട; കഴിഞ്ഞ നാല് മാസം മാത്രം കൊലപ്പെട്ടത് 600ൽപ്പരം ക്രൈസ്തവർ

നൈജീരിയയിൽ ക്രൈസ്തവ വേട്ട; കഴിഞ്ഞ നാല് മാസം മാത്രം കൊലപ്പെട്ടത് 600ൽപ്പരം ക്രൈസ്തവർ

അബൂജ: കഴിഞ്ഞ നാലുമാസംമാത്രം (2020 ജനുവരി- ഏപ്രിൽ) 600ൽപ്പരം നൈജീരിയൻ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്ത്. നൈജീരിയയിൽ പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ‘ഇന്റർസൊസൈറ്റി’യാണ് (ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് അൻഡ് റൂൾ ഓഫ് ലോ) നൈജീരിയയിൽ ക്രൈസ്തവ വേട്ട വർദ്ധിക്കുന്നുവെന്നതിന്റെ തെളിവുകൾ അക്കമിട്ട് നിരത്തിയത്.

ആഫ്രിക്കയിലെ ക്രിസ്ത്യൻ ദൈവാലയങ്ങൾ തകർക്കാൻ തീവ്രവാദ സംഘടനകൾ കാംപെയിൻ സംഘടിപ്പിച്ചെന്ന കണ്ടെത്തലും നടുക്കമുണ്ടാക്കുന്നതാണ്. നാല് വൈദിക വിദ്യാർത്ഥികളെ തട്ടികൊണ്ടുപോയത് ഇതിന്റെ ഭാഗമായിരുന്നു. അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്തു. ക്രിസ്ത്യൻ ഗ്രാമങ്ങൾ, ക്രൈസ്തവരുടെ കൃഷിയിടങ്ങൾ എന്നിവ ആക്രമിച്ചതും ക്രിസ്ത്യൻ സ്ത്രീകളെ ലൈംഗീക അടിമകളാക്കിയതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.

നൈജീരിയയിലെ ജിഹാദി സംഘടനകളായ മിലിറ്റന്റ് ഫുലാനി ഹെഡ്‌സ്‌മെൻ, ബൊക്കോ ഹറാം എന്നിവ നൈജീരിയയിലെ പഴയ മധ്യബെൽറ്റ്, വടക്കുകിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള അക്രമങ്ങൾ ശക്തമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, മുസ്ലീം തീവ്രവാദികളുടെ ആക്രമണങ്ങളെ തുടർന്ന് 2009മുതൽ ഇതുവരെ 32,000ൽപ്പരം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ‘ഇന്റർസൊസൈറ്റി’യുടെ കണ്ടെത്തൽ.

ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമായ ഈ സാഹചര്യത്തിലും ഭരണകൂടം ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ജിഹാദികളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. 2008ൽ നൈജീരിയയിൽ സ്ഥാപിതമായ സന്നദ്ധ സംഘടനയായ ഇന്റർസൊസൈറ്റി പൗരസ്വാതന്ത്ര്യം, നിയമവാഴ്ച, നിയമ പരിഷ്‌കരണം, സദ്ഭരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?