Follow Us On

03

June

2020

Wednesday

ജന്മശതാബ്ദി ദിന സമ്മാനം: ഒക്‌ടോബർ അഞ്ച് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനം

ജന്മശതാബ്ദി ദിന സമ്മാനം: ഒക്‌ടോബർ അഞ്ച് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനം

വത്തിക്കാൻ സിറ്റി: ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ അതീവ തൽപ്പരനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ദിനത്തിൽ വിശ്വാസീസമൂഹത്തിന് ആഗോളസഭയുടെ സമ്മാനമായി വിശേഷാൽ പ്രഖ്യാപനം. ഇനി മുതൽ ഒക്‌ടോബർ അഞ്ച് കരുണയുടെ അപ്പോസ്തയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനം. വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ റോമൻ ആരാധനക്രമ കലണ്ടറിൽ ചേർക്കുന്ന ഡിക്രി ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചു.

കരുണയുടെ തിരുനാൾ ദിനത്തിലും (ഈസ്റ്റർ ദിനം കഴിഞ്ഞു വരുന്ന ഞായർ) വിശുദ്ധയുടെ ചരമദിനമായ ഒക്‌ടോബർ അഞ്ചിനും വിശുദ്ധയെ സ്മരിക്കാറുണ്ടങ്കിലും തിരുനാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നിരവധിപേരുടെ അഭ്യർത്ഥനയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ ഫൗസ്റ്റീനയുടെ ആത്മീയത ചെലുത്തിയ സ്വാധീനവും പരിഗണിച്ചാണ് തിരുനാൾ ദിനം പ്രഖ്യാപിച്ചത്.

1905 ആഗസ്റ്റ് 25ന് പോളണ്ടിൽ ജനിച്ച ഫൗസ്റ്റീന 18-ാം വയസിലാണ് ‘കാരുണ്യ മാതാവിന്റെ സോദരിമാർ’ എന്ന സന്യാസിനീ സമൂഹത്തിൽ ചേർന്നത്. 1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥ ഈശോ വിശുദ്ധയ്ക്ക് പ്രത്യക്ഷപ്പെട്ടു. ദർശനത്തിൽ കണ്ടതു പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം പ്രസരിപ്പിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കാൻ കർത്താവ് നിർദേശിക്കുകയായിരുന്നു.

അതാണ് ഇന്ന് നാം കാണുന്ന ദൈവകരുണയുടെ ചിത്രം. 1934 ജൂണിലാണ് ദൈവകരുണയുടെ ചിത്രം പൂർത്തിയായത്. പല തവണ നൽകിയ ദർശനങ്ങളിലൂടെ ഈശോ നൽകിയ വെളിപ്പെടുത്തലുകൾ വിശുദ്ധ ഫൗസ്റ്റീന ഡയറിയിൽ കുറിച്ചുവെച്ചു. പിന്നീട് നിരവധി ഭാഷകളിൽ വിവർത്തനം ചെയ്ത ഈ ഡയറിയിലൂടെയാണ് ദൈവകരുണയോടുള്ള ഭക്തി ലോകം മുഴുവൻ വ്യാപിച്ചത്.

1938 ഒക്ടോബർ അഞ്ചിന് ഇഹലോകവാസം വെടിഞ്ഞ സിസ്റ്റർ ഫൗസ്റ്റീനയെ, പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യവിശുദ്ധ എന്ന വിശേഷണത്തോടെ 2000 ഏപ്രിൽ 13ന് ജോൺപോൾ രണ്ടാമൻ പാപ്പയാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തിയത്. ദൈവകരുണയുടെ വലിയ ഭക്തനുമായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ. ദൈവകരുണയുടെ തിരുനാൾ പ്രഖ്യാപിച്ചതും റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദൈവാലയത്തെ ദൈവകരുണയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി ഉയർത്തിയതും ജോൺ പോൾ രണ്ടാമൻ പാപ്പയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?