Follow Us On

03

June

2020

Wednesday

മാലിന്യം നീക്കുന്നവർക്കും മൃതദേഹം അടക്കം ചെയ്യുന്നവർക്കുംവേണ്ടി പ്രാർത്ഥിക്കണം: പാപ്പ

മാലിന്യം നീക്കുന്നവർക്കും മൃതദേഹം അടക്കം ചെയ്യുന്നവർക്കുംവേണ്ടി പ്രാർത്ഥിക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പൊതുസമൂഹം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ശുചീകരണത്തൊഴിലാളികൾക്കും മൃതദേഹം സംസ്‌ക്കരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ലോകജനതയെ ഒന്നടങ്കം ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ രണ്ട് ദിനങ്ങളിൽ സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നടത്തിയ ഓർമപ്പെടുത്തലുകൾ ട്വിറ്റർ പോസ്റ്റിലൂടെ ആവർത്തിക്കുകയും ചെയ്തു പാപ്പ.

മൃതദേഹം മറവുചെയ്യുന്നത് കാരുണ്യപ്രവർത്തികളിൽ ഒന്നാണെന്ന് ഓർമപ്പെടുത്തലോടെയായിരുന്നനു പാപ്പയുടെ ആഹ്വാനം. ‘മൃതരെ സംസ്‌ക്കരിക്കുന്നത് ഒരിക്കലും സന്തോഷദായകമായ ഒരു കർമമല്ല. കോവിഡ് മൂലം മരിച്ചവരെ അടക്കം ചെയ്യുന്നവർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലായതിനാൽ അവർ ജീവൻ പണയംവെച്ചാണ് ഈ ജോലി നിർവഹിക്കുന്നത്. അതിനാൽ, നാം ഓരോരുത്തരും അവർക്കുവേണ്ടി പ്ര ത്യേകം പ്രാർത്ഥിക്കണം.’

ശുചീകരണ തൊഴിലാളികളുടെ ജോലി ആരും ശ്രദ്ധിക്കാത്തതാണെങ്കിലും നമ്മുടെ നിലനിൽപ്പിന് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അവർക്കായി പ്രാർത്ഥിക്കാൻ പാപ്പ അഭ്യർത്ഥിച്ചത്:

‘ആശുപത്രികളും തെരുവുകളും ശുചീകരിക്കുന്ന, തെരുവിലെ മാലിന്യ സംഭരണികളിൽനിന്ന് മാലിന്യം നീക്കംചെയ്യുന്ന, വീടുവീടാന്തരം ചെന്ന് മാലിന്യശേഖരണം നടത്തുന്ന ജോലിക്കാർക്കുവേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ആരും ശ്രദ്ധിക്കാത്ത ഒരു ജോലിയാണത്. പക്ഷേ, നമ്മുടെ അതിജീവനത്തിന് അത് അനിവാര്യവുമാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?