Follow Us On

03

June

2020

Wednesday

ജീവൻ രക്ഷിക്കുന്നതും കുറ്റകൃത്യമോ? രണ്ട് വൈദികർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ജീവൻ രക്ഷിക്കുന്നതും കുറ്റകൃത്യമോ? രണ്ട് വൈദികർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് ക്ലിനിക്കിലെത്തിയവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് വൈദികർ ഉൾപ്പെടെ നാലു പ്രോ ലൈഫ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം ചർച്ചയാകുന്നു. ഗർഭച്ഛിദ്രത്തിനെതിരെ സമാധാനപരമായി പോരാടുന്ന ‘റെഡ് റോസ് റെസ്‌ക്യു’ ക്യാംപെയിൻ പ്രവർത്തകരാണ് അറസ്റ്റിലായത്. ഗർഭച്ഛിദ്രം നടത്താനെത്തുന്നവർക്ക് റോസപ്പു നൽകിയും ഗർഭച്ഛിദ്രത്തിന്റെ അധാർമിക ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന മുന്നേറ്റമാണ് ‘റെഡ് റോസ് റെസ്‌ക്യു’.

അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിലെ രണ്ട് ഗർഭച്ഛിദ്ര കേന്ദ്രങ്ങൾക്കു മുന്നിൽ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കവേയാണ് കപ്പൂച്ചിൻ സഭാംഗമായ ഫാ. ഫിഡെലിസ് മോസിൻസ്‌കിക്ക്, ഫാ. സ്റ്റീഫൻ ഇമ്പറാറ്റോ, വിൽ ഗുഡ്മാൻ, ലിൻഡ മുള്ളർ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടത്. ‘സുർജി സെന്റർ’ എന്ന ഗർഭച്ഛിദ്ര കേന്ദ്രത്തിൽവെച്ചാണ്, ‘റെഡ് റോസ് റെസ്‌ക്യു’ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള ഫാ. സ്റ്റീഫൻ ഇമ്പറാറ്റോയും ലിൻഡ മുള്ളറും അറസ്റ്റ് ചെയ്യപ്പെട്ടത്. മറ്റ് രണ്ടുപേർ അറസ്റ്റിലായത് ‘കാപ്പിറ്റൽ വുമൺസ് സർവീസ്’ എന്ന ഗർഭച്ഛിദ്ര കേന്ദ്രത്തിൽവെച്ചും.

ക്രൈസിസ് പ്രഗ്‌നൻസി കേന്ദ്രങ്ങളുടെ നമ്പറടങ്ങിയ കുറിപ്പും റോസാ പുഷ്പങ്ങളും വിതരണം ചെയ്തുകൊണ്ട് ഗർഭിണികളെ ഉപദേശിച്ചശേഷം കുരുന്നു ജീവനുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ലിനിക്കിൽ തന്നെ തുടർന്നതാവണം അറസ്റ്റിന് കാരണമായത്. കോവിഡ് മൂലം അടിയന്തിര ശസ്ത്രക്രിയകൾ വരെ മാറ്റിവെക്കപ്പെടുമ്പോഴും ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് പ്രവർത്തനാനുമതി നൽകിയ മിഷിഗൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ തീരുമാനിക്കുന്ന ഗർഭിണികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആരംഭിച്ച ‘റെഡ് റോസ് റെസ്‌ക്യു’ ക്യാംപെയിനിലൂടെ നിരവധി കുഞ്ഞുങ്ങളാണ് ഇതിനകം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത്. കനേഡിയൻ പ്രോ ലൈഫ് ആക്ടിവിസ്റ്റായ മേരി വാഗ്‌നറാണ് ഇതിന് പ്രചോദനമായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?