Follow Us On

28

March

2024

Thursday

ദൈവാലയ കവാടങ്ങൾ തുറന്ന് നോർത്തേൺ അയർലൻഡ്; ഭരണകൂടത്തെ സന്തോഷം അറിയിച്ച് സഭാനേതൃത്വം

ദൈവാലയ കവാടങ്ങൾ തുറന്ന് നോർത്തേൺ അയർലൻഡ്; ഭരണകൂടത്തെ സന്തോഷം അറിയിച്ച് സഭാനേതൃത്വം

അയർലൻഡ്: ലോക്ക് ഡൗൺ ഇളവുകളുടെ ആദ്യഘട്ടത്തിൽതന്നെ ദൈവാലയങ്ങൾ തുറക്കാൻ അനുമതി നൽകിയ നോർത്തേൺ അയർലൻഡ് ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അയർലൻഡിലെ ക്രൈസ്തവ സഭാനേതൃത്വം. ഇതുപ്രകാരം മേയ് 19മുതൽ ദൈവാലയങ്ങൾ തുറന്നുതുടങ്ങി. ആദ്യഘട്ടത്തിൽ വ്യക്തിപരമായ പ്രാർത്ഥകളേ അനുവദിക്കൂ. നാലാം ഘട്ട ഇളവുകളിൽ മാത്രമേ ദൈവാലയത്തിൽ പൊതുവായ ആരാധനകൾക്ക് അനുവാദമുള്ളൂ.

ഏറെ നാളായി കാത്തിരിക്കുന്ന വലിയ പ്രത്യാശയുടെ ഒരു സൂചനയാണിതെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനത്തിലുള്ള സന്തോഷം അറിയിച്ച് സർക്കാരിന് കത്ത് അയക്കുകയും ചെയ്തു സഭാനേതൃത്വം. ഐറിഷ് കത്തോലിക്കാ സഭാ അധ്യക്ഷനും അർമാഗ് ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ, പ്രെസ്‌ബൈറ്റേറിയൻ സഭ, അയർലൻഡിലെ ആംഗ്ലിക്കൻ സഭ എന്നിവർ സംയുക്തമായാണ് കത്ത് അയച്ചത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയശേഷം മാത്രമേ ദൈവാലയങ്ങൾ തുറക്കൂവെന്നും അവർ അറിയിച്ചു. മാത്രമല്ല, കൊറോണയിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കുമ്പോൾ സാമൂഹിക ഐക്യത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ ചർച്ച ചെയ്യാൻ സർക്കാർ അവസരമൊരുക്കുന്നതിലുള്ള പ്രത്യേക നന്ദിയും സഭാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

സാർഗാത്മകവും സംഘടിതവുമായ ഒരു കൂട്ടായ്മാ മനോഭാവം ദൈവലയങ്ങളിലൂടെ രൂപപ്പെടുത്താൻ ഈ കൊറോണക്കാലം വഴിയൊരുക്കി. ദൈവാലയങ്ങൾ പൂട്ടികിടന്നപ്പോഴും എറ്റവും സുരക്ഷിതമായി വിശ്വാസികളെ ആത്മീയതയിൽ നിലനിർത്താനുള്ള ശ്രമങ്ങളും സഭാധികൃതർ നിർവഹിച്ചു.

പൊതുവായ ആരാധനകൾ അനുവദിക്കുന്ന ഘട്ടത്തിൽ വിവാഹം നിശ്ചിയച്ചവരുടെയും മാമ്മോദീസ സ്വീകരിക്കാനുള്ളവരുടെയും കാര്യങ്ങൾ ആദ്യം പരിഗണിക്കും. നല്ല അയൽക്കാരനാകുള്ള ക്രിസ്ത്യാനികളുടെ വിളിയെന്നാൽ, ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്വമാണെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നും സന്ദേശത്തിൽ സഭാനേതാക്കൾ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?