Follow Us On

03

June

2020

Wednesday

വിഖ്യാതമായ ‘ടെമ്പിൾട്ടൺ അവാർഡ്’ ഡോ. ഫ്രാൻസിസ് കോളിൻസിന്

വിഖ്യാതമായ ‘ടെമ്പിൾട്ടൺ അവാർഡ്’ ഡോ. ഫ്രാൻസിസ് കോളിൻസിന്

വാഷിംഗ്ടൺ ഡി.സി: നൊബേലിനോളംതന്നെ ലോകപ്രശസ്തമായ ‘ടെമ്പിൾട്ടൺ അവാർഡി’ന് യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്) ഡയറക്ടർ ഡോ. ഫ്രാൻസിസ് കോളിൻസ് അർഹനായി. ജീവിതത്തിൽ ആത്മീയ മാനം സൃഷ്ട്ടിക്കുന്നതിൽ അസാധാരണ സംഭാവനകൾ നൽകുന്നവരെ ആദരിക്കാൻ 1972 മുതൽ സമ്മാനിക്കുന്ന പുരസ്‌ക്കാരമാണിത്.

ശാസ്ത്രജ്ഞനും സർക്കാർ ഉദ്യോഗസ്ഥനും ബുദ്ധിജീവിയുമെന്ന നിലയിൽ ശാസ്ത്രീയ, ആധ്യാത്മിക കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കുന്ന ഡോ. കോളിൻസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സമ്മാനവിവരം പ്രഖ്യാപിച്ചുകൊണ്ട് ടെമ്പിൾട്ടൺ ഫൗണ്ടേഷൻ വ്യക്തമാക്കി. ഹ്യൂമൻ ജീനോം മാപ്പിംഗ് പ്രൊജക്ടിന് നേതൃത്വം വഹിച്ച ഡോ. കൊളിൻസ് (70) ക്രൈസ്തവവിശ്വാസവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്ന കാഴ്ചപ്പാടിന്റെ ഉടമയുമാണ്.

ദ ലാഗ്വേംജ് ഓഫ് ഗോഡ് (ദൈവത്തിന്റെ ഭാഷ) എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെനാൾ ബസ്റ്റ് സെല്ലർ ലിസ്റ്റിലുണ്ടായിരുന്നു. കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ, ദലൈലാമ, ആർച്ച്ബിഷപ്പ് ഡസ്മണ്ട് ടുട്ടു, ബില്ലി ഗ്രഹാം, അലക്‌സാണ്ഡർ സോൾഷെനിറ്റ്‌സൻ തുടങ്ങിയവരാണ് മുൻ ടെമ്പിൾട്ടൺ സമ്മാനജേതാക്കൾ.

മനുഷ്യസ്‌നേഹിയും നിക്ഷേപകനുമായ സർ ജോൺ മാർക് ടെമ്പിൾട്ടൺ ഏർപ്പെടുത്തിയ പുരസ്‌ക്കാരം 1987മുതൽ ജോൺ ടെമ്പിൾട്ടൺ ഫൗണ്ടേഷനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. നോബൽ സമ്മാനങ്ങളിൽ ‘ആത്മീയത അവഗണിക്കപ്പെട്ടു’ എന്ന് ജോൺ ടെമ്പിൾട്ടൺ കരുതിയതിനാലാണ് ഇത്തരത്തിൽ ഒരു പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മതരംഗത്ത് പ്രവർത്തിക്കുന്നവരെയാണ് ആദ്യം പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. പിന്നീട് ശാസ്ത്രം, മതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കൂടി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊൽക്കത്തയിലെ വിശുദ്ധ തെരേസയാണ് ആദ്യ പുരസ്‌ക്കാര ജേതാവ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?