Follow Us On

03

June

2020

Wednesday

ആരാധനാലയങ്ങൾ ഉടൻ തുറക്കണം; ഗവർണർമാർക്ക് ട്രംപിന്റെ നിർദേശം

ആരാധനാലയങ്ങൾ ഉടൻ തുറക്കണം; ഗവർണർമാർക്ക് ട്രംപിന്റെ നിർദേശം

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ ഉടനീളമുള്ള ആരാധനാലയങ്ങൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകാൻ സ്റ്റേറ്റ് ഗവർണമാർക്ക് നിർദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ആരാധനാലയങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തിര പ്രാധാന്യത്തോടെ ദൈവാലയങ്ങൾ തുറക്കണമെന്ന് അദ്ദേഹം നിർദേശിച്ചത്.

മദ്യശാലകളും ഗർഭച്ഛിദ്രകേന്ദ്രങ്ങളും മാത്രം ‘അവശ്യസേവന’മായി പരിഗണിച്ച് പല സംസ്ഥാനങ്ങളും പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണ് കർശന നിർദേശവുമായി ട്രംപ് രംഗത്തെത്തിയത്. തന്റെ നിർദേശപ്രകാരം ‘യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ’ (സി.ഡി.എസ്) ദൈവാലയങ്ങൾ പുനരാരംഭിക്കാൻ കഴിയുന്ന നടപടിക്രമങ്ങളാകും തയാറാക്കുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ദൈവാലയങ്ങൾ തുറക്കാൻ സി.ഡി.എസ് ശക്തമായ ശുപാർശ നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇതോടെ ദൈവാലയങ്ങളുടെ സേവനം ഒരു അവശ്യസർവീസായി മാറ്റാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവാലയങ്ങൾ എത്രയും പെട്ടന്ന് തുറന്ന് പ്രവർത്തിക്കണമെന്ന തന്റെ ആഗ്രഹം സാമൂഹ്യ, സാംസ്‌കാരിക നേതാക്കന്മാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളിൽ ട്രംപ് ഉയർത്തികാട്ടിയിരുന്നു.

മാത്രമല്ല, ആരാധനകൾ നടത്താനുള്ള ദൈവാലയങ്ങളുടെ അവകാശം സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്വത്തിന്റെ ഭാഗമാണെന്ന് മതനേതാക്കളുമായി നടത്തിയ കോൺഫറൻസ് കോളിലും ട്രംപ് വ്യക്തമാക്കിയിരുന്നു. ആളുകൾ ദൈവാലയത്തിനുള്ളിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരു രംഗം കണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു.

‘നശിപ്പിക്കാനോ മോഷ്ടിക്കാനോ അല്ല അവർ അങ്ങനെ ചെയ്തത്, മറിച്ച് അവിടെയായിരിക്കാൻ അവർ ആഗ്രഹിക്കുന്നതിനാലാണ്,’ അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് ദൈവാലയങ്ങൾ ആവശ്യസേവനമായി പ്രഖ്യാപിച്ച് തുറന്നുപ്രവർത്തിക്കാൻ ഗവർണർമാർക്ക് ട്രംപ് നിർദേശം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?