Follow Us On

03

June

2020

Wednesday

ക്ലീനിംഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള സകലർക്കും നന്ദി; കൃതജ്ഞതാബലി അർപ്പിച്ച് ഷ്രൂസ്‌ബെറി ബിഷപ്പ്

ക്ലീനിംഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള സകലർക്കും നന്ദി; കൃതജ്ഞതാബലി അർപ്പിച്ച് ഷ്രൂസ്‌ബെറി ബിഷപ്പ്

യു.കെ: കൊറോണയ്‌ക്കെതിരായ യുദ്ധമുഖത്ത് ജീവൻവരെ പണയപ്പെടുത്തി ശുശ്രൂഷചെയ്യുന്ന ക്ലീനിംഗ് തൊഴിലാളികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള സകലർക്കും നന്ദി അർപ്പിച്ച് ഷ്രൂസ്‌ബെറി രൂപത ബിഷപ്പ് മാർക്ക് ഡേവിസ്. കൊറോണായ്‌ക്കെതിരെ പോരാടുന്നവർക്കുവേണ്ടി പ്രത്യേകം ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കവേയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോടൊപ്പം മാനിക്കപ്പെടേണ്ട നിരവിധി സമൂഹങ്ങളുണ്ട്. വിശിഷ്യാ, ക്ലീനിംഗ് തൊഴിലാളികളും ഡ്രൈവർമാരും കടയുടമകളും അവിടെ ജോലി ചെയ്യുന്നവരും ഉൾപ്പെടെ ആവശ്യസേവനം ലഭ്യമാക്കുന്നവർ ചെയ്യുന്ന ശുശ്രൂഷകൾ അമൂല്യമാണ്. അവർ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെങ്കിലും മഹത്തരംതന്നെയാണ് അവർ ചെയ്യുന്ന ശുശ്രൂഷകൾ. പൊതുരംഗത്തെ അധികൃതരുടെ സേവനവും സുത്യർഹമാണ്.

സ്‌നേഹത്തിൽ എങ്ങനെ പരിവർത്തനം ചെയ്യാം എന്നതിന്റെ ഉദാഹരണങ്ങളായി ഇവരുടെ ശുശ്രൂഷകൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ദുർബലരായവരോട് ഉണ്ടാകേണ്ട സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും ആവശ്യകത ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ദുരിതമനുഭവിക്കുന്നവരെ പരിചരിക്കുമ്പോഴെല്ലാം നാം അവിടുത്തേക്കു വേണ്ടിയാണ് ശുശ്രൂഷ ചെയ്യുന്നതെന്നാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ആരോഗ്യശുശ്രൂഷയും അതുമായി ബന്ധപ്പെട്ട ജോലിയുമെല്ലാം അതിരുകൾ ഭേദിച്ച് ശുശ്രൂഷചെയ്യുന്ന ക്രിസ്തുവിന്റെ പാരമ്പര്യത്തിൽനിന്ന് ഉടലെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്കിടയിൽ ആരോഗ്യരംഗത്ത് ശുശ്രൂഷ ചെയ്യുന്നവർക്കുവേണ്ടി എല്ലാ വ്യാഴാഴ്ചകളിലും രാജ്യത്തെ ഓരോ ബിഷപ്പുമാർ കത്തീഡ്രിൽ ദിവ്യബലി അർപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ബിഷപ്പ് മാർക്ക് ഡേവിസും ദിവ്യബലിയർപ്പിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിലും ഈ പ്രത്യേക നിയോഗത്തിനുവേണ്ടിയുള്ള ദിവ്യബലിയർപ്പണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?